
കരിപ്പൂര്‍ : ബാറ്ററി ചാര്ജറില് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി.
സംഭവത്തില്‍ കണ്ണൂര്‍ തലശ്ശേരി പൊന്നിയം വെസ്റ്റ് കണ്ണോത്ത് മുഹമ്മദ് നകാഷി (24) നെ പോലീസ് അറസ്റ്റു ചെയ്തു. പവര്‍ സിസ്റ്റത്തിന്റെയും ബാറ്ററി ചാര്‍ജറിന്റെയും ട്രാന്സ്ഫോമറിനുള്ളിലെ യഥാര്‍ത്ഥ പാനല്‍ മാറ്റിയശേഷം സ്വര്‍ണ്ണം കൊണ്ടുള്ള പാനല്‍ സ്ഥാപിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
Post Your Comments