CinemaLatest NewsNewsIndia

പ്രശസ്ത ചലച്ചിത്ര താരം വിടവാങ്ങി

കോൽക്കത്ത: പ്രശസ്ത ചലച്ചിത്ര താരം ദ്വിജൻ ബന്ദോപാധ്യായ (68) വിടവാങ്ങി. ബംഗാളി സിനിമാ പ്രേമികളുടെ പ്രിയ താരമായ ദ്വിജൻ ബന്ദോപാധ്യായയെ ഇന്നു രാവിലെ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ താരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ബംഗാളി സിനിമയിലെ ദ്വിജൻ ബന്ദോപാധ്യായയുടെ വേഷപകർച്ചകൾ പ്രസിദ്ധമാണ്. ചന്ദർ ബാരി, ജെഖാനെ ബൂട്ടർ ഭോയ്, ഓട്ടോഗ്രാഫ്, ഫോറിംഗ് എന്നീ സിനിമകളിൽ താരം കാഴ്ച്ചവെച്ച പ്രകടനം സിനിമാ പ്രേമികളുടെ മനസിൽ ചിരകാല പ്രതിഷ്ഠ നേടിയവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button