ഭോപ്പാല്‍: ഭോപ്പാലില്‍ 10 വയസ്സുകാരിയെ യുവാവ് കടന്നു പിടിച്ച സംഭവത്തില്‍ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ നിന്ന് 300 കിമി അകലെയുള്ള ശിവപുരിയിലാണ് സംഭവം നടന്നത്.
കെട്ടിടം പെയിന്റ് ചെയ്യാനെത്തിയ തൊഴിലാളിയാണ് പെണ്‍കുട്ടിയെ അക്രമിച്ചത്.
അക്രമത്തില്‍ നിന്നും പെണ്‍കുട്ടി ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചെങ്കിലും യുവാവ് കടന്നു പിടിക്കുകയായിരുന്നു. സിസിടിവിയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നപ്പോള്‍ നോക്കി നിന്ന് കടന്നു പോയ ആളെയും പോലീസ് അറസ്റ്റു ചെയ്തു. രാജ്യത്ത് കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലാത്ത സംസ്ഥാനങ്ങളില്‍ മുന്നിലാണ് മധ്യപ്രദേശിന്റെ സ്ഥാനം.
Post Your Comments