Latest NewsIndiaNews

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരെ കുഴിമാടത്തിലേക്ക് അയയ്ക്കാൻ കാത്തിരിക്കുന്നു; കരസേനാ മേധാവി

ന്യൂഡൽഹി: ഇന്ത്യൻ സേന നുഴഞ്ഞുകയറുന്ന ഭീകരരെ കുഴിമാടത്തിലേക്ക് അയയ്ക്കാൻ കാത്തിരിക്കുകയാണെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കി. കശ്മീർ അതിർത്തിയിൽ ഉള്ള ഭീകരരെ ഇല്ലാതാക്കാൻ വേണമെങ്കിൽ വീണ്ടും മിന്നലാക്രമണം നടത്തുമെന്നും ഭീകര ക്യാംപുകൾ നിയന്ത്രണരേഖയ്ക്കു സമീപം സ്ഥിതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഭീകരർ അവിടെനിന്നാണ് നുഴഞ്ഞുകയറുന്നത്. അതിർത്തിയിൽ എത്തുന്നവരെ ‘സ്വീകരിച്ച്’ രണ്ടരയടി താഴ്ചയിൽ മണ്ണിലേക്ക് അയയ്ക്കാൻ‌ ഇന്ത്യൻ സേന കാത്തിരിക്കുകയാണെന്നും ബിപിൻ റാവത്ത് സൂചിപ്പിച്ചു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉറി സൈനിക താവളത്തിനു നേരെ ആക്രമണമുണ്ടായതിനു പിന്നാലെ അതിർത്തി കടന്ന് ഇന്ത്യൻ സേന മിന്നലാക്രമണം നടത്തിയിരുന്നു. മിന്നലാക്രമണം പാക്കിസ്ഥാനുള്ള സന്ദേശമായിരുന്നു. അവർക്കു അത് മനസിലായിട്ടുണ്ട്.

ഇന്ത്യ ദേശീയ സുരക്ഷയ്ക്കായുള്ള നടപടികളെടുക്കാൻ കരുത്തുള്ള രാജ്യമാണ്. ഇന്ത്യയ്ക്കു ഏതു പ്രതിസന്ധിയേയും നേരിടാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മിന്നലാക്രമണത്തിന് ഒരു വർഷം തികയാനിരിക്കെയാണ് ഇനിയും മിന്നലാക്രമണമെന്ന നിലപാടുമായി സൈനിക മേധാവി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button