തിരുവനന്തപുരം:” മുഖ്യമന്ത്രിക്കു കൈമാറിയ സോളാര്‍ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലും അന്വേഷണ കമ്മീഷനിലും വിശ്വാസം ഉണ്ടെന്ന്” സരിത എസ് നായർ. റിപ്പോർട്ട് കൈമാറിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത. “കൃത്യമായ തെളിവുകളും മൊഴികളും കേസുമായി ബന്ധപ്പെട്ട് നൽകിയിട്ടുണ്ട്. അതൊക്കെ ശാസ്ത്രീയമായി അന്വേഷിച്ച് ബോധ്യപ്പെടേണ്ടതു കമ്മീഷന്റെ ചുമതലയാണ്” എന്നും സരിത പ്രതികരിച്ചു.
”സോളാറുമായി ബന്ധപ്പെട്ട കേസ്സുകൾ തുടരും. റിപ്പോർട്ട് സമർപ്പിക്കുവാൻ കാല താമസം നേരിട്ടത് മനപ്പൂർവ്വം ആണെന്ന് കരുതുന്നില്ല. റിപ്പോര്‍ട്ട് പുറത്തു വരാന്‍ വേണ്ടിയാണ് ഇതുവരെ കാത്തിരുന്നത്. സോളാറുമായി ബന്ധപ്പെട്ട 29 കേസുകൾ തീരുമാനമാകാനുണ്ട്. 14 കേസുകള്‍ ഒത്തുതീര്‍പ്പാക്കി. ചെറിയ ചെറിയ കേസുകളൊക്കെ സെറ്റില്‍ ചെയ്തിട്ടുണ്ട്. പല നേതാക്കളും കേസ് തീര്‍ക്കാന്‍ പണം തന്നെന്ന ആരോപണം ഉന്നയിക്കുന്നവര്‍ അതു ഏത് നേതാവാണെന്നു വ്യക്തമാക്കണമെന്നും” സരിത ആവശ്യപ്പെട്ടു.
‘യുഡിഎഫ് സര്‍ക്കാരാണ്. കമ്മീഷനെ നിയോഗിച്ചത്. യുഡിഎഫ് നേതാക്കള്‍ തന്നെയാണ് അതുമായി സഹകരിക്കേണ്ടെന്നും തന്നോട്നിര്‍ദ്ദേശിച്ചതും. എന്നെ പടുകുഴിയില്‍ ഇട്ടവര്‍ തന്നെ എന്നെ സഹായിക്കട്ടേയെന്ന് ഞാന്‍ ഒരു ഘട്ടത്തില്‍ കരുതി. എന്നാൽ അവര്‍ വീണ്ടും എന്നെ ചതിക്കുകയാണെന്ന് മനസിലായപ്പോഴാണ് കമ്മീഷനുമായി സഹകരിക്കാന്‍ തീരുമാനിച്ചത്. കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത പല കാര്യങ്ങളും ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നെന്നും പല വിഷയങ്ങളും കമ്മീഷന്റെ ടേംസ് ഓഫ് റഫന്‍സ് ഉള്‍പ്പെടാത്തതിനാലാണ് അങ്ങനെ ചെയ്തതെന്നും” സരിത പറഞ്ഞു.
Post Your Comments