കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവര്‍ക്ക് നേരിട്ട ദുരന്തത്തില്‍ അപലപിച്ച് അവതാരക രഞ്ജിനി ഹരിദാസ്. ഷെഫീഖിനെതിരെ കേസെടുത്തത് അനീതിയാണ്. പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും രഞ്ജിനി പറഞ്ഞു.
കൊച്ചി വൈറ്റിലയില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. യൂബര്‍ ഡ്രൈവറായ ഷെഫീഖിനെ സ്ത്രീകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ഷെയര്‍ ടാക്സിയില്‍ ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് യുവതികള്‍ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഷെഫീഖിനെ കല്ലിന് ഇടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ഷെഫീഖിനെ ക്രൂരമായി മര്‍ദ്ദിക്കുകയും അടിവസ്ത്രം വരെ വലിച്ചു കീറുകയും ചെയ്തതിന് പലരും ദൃക്സാക്ഷിയാണ്. എന്നാല്‍ യുവതികള്‍ക്കെതിരെ നിസാര കുറ്റം ചുമത്തി സ്റ്റേഷന് ജാമ്യം നല്കി വിട്ടയക്കുകയും ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്.
Post Your Comments