കൊച്ചി: സ്ത്രീകളുടെ ആക്രമണത്തിനു ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് റദ്ദാക്കുന്നതിന്റെ സാധ്യകള്‍ പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം.പി ദിനേശ് അറിയിച്ചു. ഡ്രൈവര്‍ കുറ്റക്കാരനോയെന്നു അന്വേഷിക്കും. കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ കേസ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡ്രൈവറെ ആക്രമിച്ച സ്ത്രീകള്‍ക്ക് എതിരെ ദുര്‍ബലമായ വകുപ്പ് ചുമത്തിയത് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിജിപി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇതു പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ഐജിക്ക് ലഭിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും യൂബര്‍ ഡ്രൈവര്‍ക്ക് അനുകൂലമാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
സ്ത്രീകളുടെ ആക്രമണത്തിനു ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരായ കേസ് എടുത്ത വിഷയത്തില്‍ പോലീസിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി ശകാരിച്ചിരുന്നു. ഇതും കേസ് റദ്ദാക്കാനുള്ള സാധ്യത പരിശോധിക്കാനുള്ള കാരണമായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
Post Your Comments