തിരുവനന്തപുരം: സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേഡ്സ് ഓര്‍ഗനൈസേഷന്‍റെ പുതിയ ഭേദഗതിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ രംഗത്ത്. ഡോക്ടര്‍മാരുടെ കുറിപ്പടി വേണ്ടാത്ത മരുന്നുകള്‍ ഉള്‍പ്പെടുന്ന ഒടിസി ലിസ്റ്റ് വിപുലപ്പെടുത്തുന്നതിനുള്ള ഭേദഗതി വെല്ലുവിളി സൃഷ്ടിക്കുമെന്ന ആശങ്കയാണ് ഐഎംഎ ഉയര്‍ത്തുന്നത്.
ഡോക്ടറുടെ കുറിപ്പടിയോടെ നല്‍കിയിരുന്ന പല മരുന്നുകളും മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍അനുവദിക്കുന്നതാണ് പുതിയ ഭേദഗതി. നിയമം നിലവില്‍ വരുന്നതോടെ മയക്കം അപസ്മാരം മാനസിക പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഷെഡ്യൂള്‍ എച്ച് വണ്‍, എസ്ക് വണ്‍ ഒഴികെയുള്ള മരുന്നുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് നേരിട്ട് വാങ്ങാം.
എന്നാല്‍ ജീവന്‍ രക്ഷാ മരുന്നുകള്‍ അടക്കമുള്ള പല മരുന്നുകളും ലഹരിക്കായി ഉപയോഗിക്കുന്നത് വ്യാപകമായ സാഹചര്യത്തില്‍ ഭേദഗതി വെല്ലുവിളിയാകുമെന്നാണ് ഐഎംഎ പറയുന്നത്. മിക്ക മെഡിക്കല്‍ സ്റ്റോറുകളിലും ഫാര്‍മസിസ്റ്റിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലും മരുന്നുകള്‍ എടുത്തുകൊടുക്കുന്നത് മറ്റാരെങ്കിലും ആവും എന്നതും വെല്ലുവിളിയാണ്.
Post Your Comments