Latest NewsNewsInternational

വിവാഹ സാരിയുടെ നീളം 3.2കിലോമീറ്റര്‍: വധു അറസ്റ്റിലാകും

കൊളംബോ: വിവാഹദിനത്തില്‍ വധു അണിഞ്ഞ സാരി പൊല്ലാപ്പായി. 3.2കിലോമീറ്റര്‍ നീളത്തിലുള്ള സാരിയുടുത്താണ് വധുവും വരനും റോഡ് ഷോ നടത്തിയത്. വധുവിന്റെ സാരിയുടെ മുന്താണി പിടിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എത്തിയിരുന്നു. കൊളംബോയിലാണ് സംഭവം.

സര്‍ക്കാര്‍ സ്‌കൂളിലെ 250 വിദ്യാര്‍ത്ഥികളില്‍ 100കുട്ടികളെ കൊണ്ടാണ് വധു സാരിയുടെ മുന്താണി പിടിപ്പിച്ചത്. ബാക്കി 150കുട്ടികളെ വധുവിനൊപ്പം നടത്തിച്ചു. സ്‌കൂള്‍ സമയത്ത് കുട്ടികളെ ക്ലാസില്‍ നിന്ന് ഇറക്കിയായിരുന്നു സംഭവം.

പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഒരു റെക്കോര്‍ഡിന് വേണ്ടിയാണ് യുവതി ഈ കടുംകൈ ചെയ്തത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ ഇത് ഒരു പുതിയ റെക്കോര്‍ഡാണ് കുറിക്കപ്പെടുക. കാരണം ചരിത്രത്തില്‍ ആദ്യമായിട്ടാവും വധു കല്യാണ സാരിയുടെ പേരില്‍ അറസ്റ്റിലാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button