KeralaLatest NewsNews

പാണക്കാട് തങ്ങള്‍ക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്റെ സ്നേഹാദരപൂര്‍വ്വമുള്ള കത്ത് ആരെയും ചിന്തിപ്പിക്കുന്നത്

പാണക്കാട് തങ്ങള്‍ക്ക് ഒരു മാധ്യമ പ്രവര്‍ത്തകന്റെ സ്നേഹാദരപൂര്‍വ്വമുള്ള കത്ത് ആരെയും ചിന്തിപ്പിക്കുന്നത്. കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ കാവൽക്കാരനാണ് പാണക്കാട് തങ്ങൾ. അതുകൊണ്ട് തന്നെ കേരളത്തിന്റെ മതം മാറ്റവും മതം മാറ്റ കേന്ദ്രങ്ങളും, കോടതി ഇടപെടലും, ഐ.എസ് റിക്രൂട്ട്മെൻറുകളെയും കുറിച്ചാണ് മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നത്.

ബാബറി മസ്ജിദ് സമയത്തും, മാറാട് സമയത്തും ഉൾപ്പെടെ എന്നെല്ലാം കേരളം പുകഞ്ഞുവോ അന്നെല്ലാം സ്വാന്തനവുമായി നിങ്ങൾ എത്തിയിട്ടുണ്ട്. ഏത് മതമായി കൊള്ളട്ടെ മക്കൾ സുഖമായി ജീവിക്കട്ടെ എന്നേ ഞങ്ങൾ കരുതൂ. പക്ഷെ, അവരെ ഒരിക്കലും മതം മാറ്റ കേന്ദ്രങ്ങളിലേക്ക് അയക്കരുത്.

പെറ്റു വളർത്തിയ സ്വന്തം മക്കൾ അപരിചിതരായവർക്കൊപ്പം ഉണ്ടും ഉറങ്ങിയും നിഗൂഢമായ #സത്യസരണി പോലുള്ള കേന്ദ്രങ്ങളിൽ കഴിയുന്നത് സഹിക്കാൻ ഏത് മാതാപിതാക്കൾക്കാവും തങ്ങളേ? എന്നും മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ അദ്ദേഹം പാണക്കാട് തങ്ങളോട് ചോദിച്ചു.

മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട #പാണക്കാട്സയ്യിദ്ഹൈദരാലിശിഹാബ്തങ്ങൾ അവർകൾക്കായി,
മതം മാറ്റവും മതം മാറ്റ കേന്ദ്രങ്ങളും, കോടതി ഇടപെടലും, ഐ.എസ് റിക്രൂട്ട്മെൻറുകളും, എൻ.ഐ.എ അന്വോഷണവുമെല്ലാമായി കേരളത്തിലെ മതസൗഹാർദ്ദം ആടിയുലയുകയാണ്. എരിതീയിൽ എണ്ണയൊഴിക്കാനായി ചില ദുഷ്ടശക്തികൾ കിണഞ്ഞു ശ്രമിക്കുമ്പോൾ അങ്ങയോട് ചിലത് പറയാതെ വയ്യ.
മതത്തിനും രാഷ്ട്രീയത്തിനുമപ്പുറമാണ് മലയാളിക്ക് പാണക്കാട് തറവാട്. കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ കാവൽക്കാരനാണ് പാണക്കാട് തങ്ങൾ. ബാബറി മസ്ജിദ് സമയത്തും, മാറാട് സമയത്തും ഉൾപ്പെടെ എന്നെല്ലാം കേരളം പുകഞ്ഞുവോ അന്നെല്ലാം സ്വാന്തനവുമായി നിങ്ങൾ എത്തിയിട്ടുണ്ട്.
ഇന്ന് സ്ഥിതിഗതികൾ കൈവിട്ടു പോയി കൊണ്ടിരിക്കുകയാണ്. മുൻപെങ്ങുമില്ലാത്ത വിധം മതം തലയ്ക്കു പിടിച്ച ചിലർ ഹിന്ദു വിഭാഗത്തിൽപെട്ട പെൺകുട്ടികളെ മതം മാറ്റികൊണ്ടിരിക്കുന്നു. ഒരു ഹിന്ദുവെന്ന നിലയിൽ ( എല്ലാത്തിനെയും ഉൾക്കൊള്ളുന്നവൻ) എനിക്കതിനോട് വിയോജിപ്പില്ല. കാരണം ഇസ്ലാമോ, ഇസ്ലാമിക ആരാധനാരീതികളോ മോശമാണെന്ന് ഞാൻ കരുതുന്നില്ല. എന്നെയാരും അങ്ങനെ പഠിപ്പിച്ചിട്ടുമില്ല. ഇനിയിപ്പോൾ ലവ് ജിഹാദ് ഉണ്ടെങ്കിൽ തന്നെ താങ്കളുടേയോ, മുഖ്യധാരയിലുള്ള മറ്റ് മുസ്ലിം പണ്ഡിതൻമാരുടേയോ കാർമികത്വത്തിൽ അവർ വിവാഹിതരായി കൊള്ളട്ടെ. ആയിഷയോ, ഹാദിയയോ, ആമിനയോ ആയി ജീവിച്ചോട്ടേ…… എനിക്കോ കേരളത്തിലെ ഒരു ഹിന്ദുവിനോ ഒരു പ്രശ്നമില്ല. ഏത് മതമായി കൊള്ളട്ടെ മക്കൾ സുഖമായി ജീവിക്കട്ടെ എന്നേ ഞങ്ങൾ കരുതൂ….
പക്ഷെ, അവരെ ഒരിക്കലും മതം മാറ്റ കേന്ദ്രങ്ങളിലേക്ക് അയക്കരുത്. പെറ്റു വളർത്തിയ സ്വന്തം മക്കൾ അപരിചിതരായവർക്കൊപ്പം ഉണ്ടും ഉറങ്ങിയും നിഗൂഢമായ #സത്യസരണി പോലുള്ള കേന്ദ്രങ്ങളിൽ കഴിയുന്നത് സഹിക്കാൻ ഏത് മാതാപിതാക്കൾക്കാവും തങ്ങളേ?
ഏറെ പ്രതീക്ഷയോടെ വളർത്തിയ മകൾ ഏതോ സുഡാപ്പിക്കൊപ്പം എങ്ങോ അപ്രത്യക്ഷമാകുന്നത് കണ്ടു നിൽക്കാൻ ഏത് അച്ഛനമ്മമാർക്കാവും തങ്ങളേ?
ഇരുട്ട് വെളുക്കും മുൻപേ സ്വന്തം പെങ്ങൾ സിറിയയിലേക്കോ അഫ്ഗാനിലേക്കോ പറക്കുന്നത് സഹിക്കാൻ ഏത് സഹോദരനാവും തങ്ങളേ?
ഹിന്ദുക്കൾ മാത്രമല്ല പാവം നിരവധി മുസ്ലിം മാതാപിതാക്കളും ഐ.എസിലേക്ക് പോയ മക്കളെയോർത്ത് സമൂഹത്തിലേക്കിറങ്ങനാവാതെ വീടിനുള്ളിൽ ഉരുകി തീരുന്നുണ്ട് തങ്ങളേ,
എത്ര ഇരുട്ട് കൊണ്ട് ഓട്ടയടച്ചാലും സത്യം സത്യമല്ലാതാവില്ല. കോഴിക്കോടും, പൊന്നാനിയിലും, മഞ്ചേരിയിലുമെല്ലാമുള്ള തീവ്രവിഭാഗക്കാരുടെ മതം മാറ്റ കേന്ദ്രങ്ങളിൽ അകപ്പെട്ടു പോയ ആയിരക്കണക്കിന് ഹിന്ദു യുവതികളുണ്ട്. അവരെ മോചിപ്പിക്കാൻ കേരളത്തിൽ അങ്ങേയ്ക്ക് മാത്രമേ സാധിക്കൂ. മുഖ്യമന്ത്രിയിൽ നിന്നോ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ ഹിന്ദു രക്ഷിതാക്കൾക്ക് നീതി കിട്ടുകയില്ല. മുസ്ലിം വോട്ട് ബാങ്കിനെ അവർക്കെല്ലാം ഭയമാണ് തങ്ങളേ….
വ്യക്തിസ്വതന്ത്ര്യം, ഭരണഘടനാ സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം എന്നെല്ലാം പറഞ്ഞ് മുസ്ലിംങ്ങളെ എരുകയറ്റാൻ നടക്കുന്ന ഇഞ്ചിയും മുളകുമൊന്നും ഒരിക്കലും മതസൗഹാർദം ഇഷ്ടപ്പെടുന്നവരല്ലെന്ന് അയോധ്യാ സംഭവം പശ്ചാത്തലമാക്കിയെഴുതിയ #കെകെമുഹമ്മദിന്റെ ആത്മകഥ വായിച്ച താങ്കൾക്ക് നല്ല നിശ്ചയമുണ്ടാകുമല്ലോ?
കേരളത്തിലെ ഹിന്ദുക്കൾക്ക് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാൻ ലീവനുവദിക്കാൻ #സിഎച്ച് കാണിച്ച ധൈര്യം ഹിന്ദു പെൺകുട്ടികളെ രക്ഷിക്കാൻ തങ്ങളും കാണിക്കണം. ഇനിയൊരു നിമിഷയും ഉണ്ടാകരുത്. ഇനിയൊരു അശോകനും ഉണ്ടാകരുത്. ഇനിയൊരു മാറാടും പൂന്തുറയും ഉണ്ടാവരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button