Latest NewsIndiaNews

ഡല്‍ഹിയില്‍ റെയ്ഡുമായി ഹരിയാന പോലീസ്

ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ റെയ്ഡുമായി ഹരിയാന പോലീസ്. ഗുര്‍മീത് റാം റഹീം സിങ്ങിന്റെ അനുയായികളായ ഹണിപ്രീത്, ആദിത്യ ഇന്‍സാന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവരെ അറസ്റ്റ് ചെയാനുള്ള വാറണ്ടുമായാണ് പഞ്ച്കുള പോലീസ് ഡല്‍ഹിയില്‍ തിരച്ചില്‍ നടത്തിയത്. ന്യൂഡല്‍ഹിയിലെ ഗ്രേറ്റര്‍ കൈലാഷിലുള്ള വീട്ടിലായിരുന്നു പരിശോധന.

രാവിലെ 7.30 നാണ് ഹരിയാന പോലീസ് പരിശോധന നടത്തിയത്. പീഡനക്കേസില്‍ പഞ്ച്കുള സിബിഐ കോടതിയാണ് ദേരാ സച്ഛാ സൗദ തലവനായ ഗുര്‍മീത് റാം റഹീം സിങ്ങിനെ 20 വര്‍ഷത്തേക്ക് തടവുശിക്ഷ വിധിച്ചത്. ഇതേതുടര്‍ന്നു വിവിധ സംസ്ഥാനങ്ങള്‍ കലാപമുണ്ടായിരുന്നു. ഈ കലാപത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 264 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപം നടത്തിയതിനും ഗുര്‍മീതിനെ സി.ബി.ഐ കസ്റ്റഡിയില്‍നിന്ന് രക്ഷപെടുത്താന്‍ ശ്രമിച്ചതിനുമാണ് ഹണിപ്രീത് അടക്കമുള്ളവരെ പോലീസ് തേടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button