ദുബായ്: ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി ദുബായിയില്‍ പറന്നു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ജുമൈറ പാര്‍ക്ക് പരിസരത്താണ് ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി പറന്നുയര്‍ന്നത്.
ജര്‍മന്‍ കമ്പനിയായ വൊലോകോപ്ടറാണ് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് വേണ്ടി ഈ പൈലറ്റില്ലാ ടാക്സി വികസിപ്പിച്ചെടുത്തത്. രണ്ട് യാത്രക്കാര്‍ക്ക് ഇതില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാം. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനമാണ് പറക്കും ടാക്സികള്‍. രണ്ട് മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒമ്പത് ബാറ്ററികളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
Post Your Comments