Latest NewsNewsIndia

ചേതന്‍ ഭഗത്തിന്റെ നോവലുകള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രതിഷേധം

ന്യൂഡല്‍ഹി: ചേതന്‍ ഭഗത്തിന്റെ നോവലുകള്‍ ലിറ്ററേച്ചര്‍ സിലബസില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍. അവയെ സാഹിത്യമായി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.

ചേതന്‍ ഭഗത്തിന്റെ കൃതികള്‍ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യാപകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദേശം പുനപരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അടുത്ത അക്കാദമിക് സെഷനില്‍ ചേതന്‍ ഭഗത്തിന്റെ നോവലുകള്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യം തീരുമാനിക്കും.

തന്റെ പുസ്തകം ഡി.യു സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന കാര്യം കഴിഞ്ഞ ഏപ്രിലില്‍ ചേതന്‍ ഭഗത് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഇക്കാര്യം സ്ഥിരീകരിക്കുകയും ചോയിസ് ബെയ്‌സ്ഡ് ക്രഡിറ്റ് സിസ്റ്റം മുന്നോട്ടുവെച്ച നിര്‍ദേശം ഡിപ്പാര്‍ട്ടുമെന്റിന്റെ പരിഗണനയിലാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button