ന്യൂഡൽഹി: നർമദ പരിക്രമണ യാത്രയുമായി മുതിർന്ന കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. നർമദ നദീതടത്തിലൂടെ മധ്യപ്രദേശ് മുഴുവൻ ചുറ്റിക്കാണുക്കയാണ് യാത്രയുടെ ലക്ഷ്യം. ഇതു വഴി സംസ്ഥാനത്ത് രാഷ്ട്രീയ തിരിച്ചുവരവും ദിഗ് വിജയ് സിംഗ് ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യാത്ര ശനിയാഴ്ച ആരംഭിക്കും. 3400 കിലോമീറ്റർ നടന്നു സഞ്ചരിക്കാനാണ് ദിഗ് വിജയ് സിംഗിന്റെ പദ്ധതി.
ഈ യാത്രയ്ക്കു വേണ്ടി മൊബൈൽ ടോയ്ലറ്റും ആംബുലൻസും അധിക സുരക്ഷയും ദിഗ് വിജയ് സിംഗ് സംസ്ഥാന സർക്കാരിനോടു ആവശ്യപ്പെട്ടു. ഈ സൗകര്യങ്ങൾ ഒരുക്കി നൽകാൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഉത്തരവിട്ടു. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ആയിരുന്ന ദിഗ് വിജയ് സിംഗ് 2003ലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന പത്തു വർഷം സ്വമേധയാ തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നരുന്നു. പിന്നീട് 2014ൽ ദിഗ് വിജയ് സിംഗ് രാജ്യസഭാ എംപിയായി വിജയിച്ചിരുന്നു.
യാത്രയ്ക്കു കോണ്ഗ്രസ് പാർട്ടിയുമായി ബന്ധമില്ലെന്നാണ് ദിഗ് വിജയ് സിംഗ് അറിയിച്ചു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. ഈ സമയത്താണ് ദിഗ് വിജയ് സിംഗ് പര്യടനവുമായി രംഗത്തു വരുന്നത്.
Post Your Comments