Latest NewsKeralaNews

ദിലീപിന് ഇന്ന് നിര്‍ണ്ണായക വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യഹർജി ഇന്ന് നിര്‍ണ്ണായക വിധി ഇന്ന്. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യഹർ‍ജിയുമായി കോടതിയെ സമീപിക്കുന്നത്. കേസിൽ അറുപതിലേറെ ദിവസം ജയിലിൽ കിടന്നിട്ടും പുതിയ തെളിവുകളൊന്നും അന്വേഷണസംഘം ഹാജരാക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹർജിയിൽ ദിലീപ് വ്യക്തമാക്കുന്നത്.

എന്നാൽ നേരത്തെ ജാമ്യം തള്ളിയ സാഹചര്യത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്നായിരുന്നു കേസ് പരിഗണിച്ച ദിവസം കോടതിയുടെ നിരീക്ഷണം. സർക്കാറിനോട് വിശദമായ റിപ്പോർട്ട് ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button