ദുബായ്: ക്രിക്കറ്റ് നിയമത്തില്‍ സുപ്രധാന മാറ്റവുമായി ഐ.സി.സി. ഇതോടെ കണ്ടു പരിചയിച്ച കളത്തിലെ കളിക്ക് മാറ്റം വരും. ഈ നിയമങ്ങള്‍ സെപ്തംബര്‍ 28ന് നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ഏകദിനം മുതല്‍ നിലവില്‍ വരും.
ഇനി കളികളത്തിലെ പെരുമാറ്റത്തില്‍ കളികാര്‍ക്ക് കൂടുതല്‍ നിയന്ത്രണം വരും. പെരുമാറ്റം അതിരുവിട്ടാല്‍ താരത്തെ അമ്പറയിനു പുറത്താക്കാം. അമ്പയറെ ഭീഷണിപ്പെടുത്തുന്നതും എതിര്‍താരത്തെയോ അതല്ലെങ്കില്‍ മറ്റാരേയെങ്കിലുമോ കായികമായി നേരിടുന്നതും ഐ.സി.സി നിയമാവലിയില്‍ ലെവല്‍ ഫോര്‍ ഒഫെന്‍സില്‍ ഉള്‍പ്പെടുത്തി.
ഇതിനു പുറമെ ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിക്കുന്നു ബാറ്റിന്റെ അളവും ഐ.സി.സി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ബാറ്റിന്റെ താഴ് വശം 40 മില്ലി മീറ്ററില്‍ കൂടുതലാവാന്‍ പാടില്ല. വീതി 108 മില്ലിമീറ്ററിലും ആഴം (ഡെപ്ത്) 67 മില്ലിമീറ്ററുമായിട്ടാണ് തീരുമാനിച്ചിരിക്കുന്നത്. വാര്‍ണറും പൊള്ളാര്‍ഡും ഗെയ്‌ലും ധോണിയും ഈ തീരുമാനം അനുസരിച്ച് പുതിയ ബാറ്റ് ഉപയോഗിക്കാന്‍ നിര്‍ബന്ധതിരായി മാറും.
അമ്പറയുടെ തീരുമാനം പുന:പരിശോധിക്കാനുള്ള ഡി.ആര്‍.എസിലും സുപ്രധാന മാറ്റം വരുത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്‌സില്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂസ് അനുവദിക്കില്ല. മുമ്പ് ണ്ട് ഡി.ആര്‍.എസിനുള്ള അവസരമാണ് 80 ഓവര്‍ വരെ നല്‍കിയിരുന്നത്. ഇത് രണ്ടും പരാജയപ്പെട്ടാല്‍ 80 ഓവറിന് ശേഷം പുതിയ റിവ്യൂസ് അനുവദിച്ചിരുന്നു. പുതിയ പരിഷ്‌കാരത്തോടെ അത് ലഭ്യമല്ല.
റണ്‍ഔട്ട് സംബന്ധിച്ചും പുതിയ നിയമത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. പുതിയ പരിഷ്‌കാരം അനുസരിച്ച് ക്രീസിലേക്ക് ബാറ്റ്‌സ്മാന്‍ ഡൈവ് ചെയ്യുന്ന സമയത്ത് ബാറ്റ് ക്രീസിലെത്തിയിട്ടും ഗ്രൗണ്ട് തൊടാത്ത അവസ്ഥയില്‍ നില്‍ക്കെ എതിര്‍ കളിക്കാരന്‍ വിക്കറ്റ് തെറിപ്പിച്ചാല്‍ ഇനി മുതല്‍ ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവില്ല. സ്റ്റംമ്പിങ്ങിന്റെ കാര്യത്തിലും ഇതു ബാധകമാണ്.
വിക്കറ്റ് കീപ്പറോ ഫീല്‍ഡറോ ധരിച്ച ഹെല്‍മെറ്റില്‍ തട്ടിയ ശേഷമാണ് ഒരു ബാറ്റ്‌സ്മാന്‍ റണ്‍ഔട്ടാവുന്നതോ ക്യാച്ച് ചെയ്ത് പുറത്താവുന്നതോ സ്റ്റംമ്പ്‌ചെയ്ത് പുറത്താവുന്നതോ ആണെങ്കില്‍ അത് ഔട്ടായിത്തന്നെ പരിഗണിക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
Post Your Comments