വാഷിംങ്ടണ്‍ : മുന്‍ അമേരിക്കന്‍ സെനറ്റര്‍ പാക്കിസ്ഥാന്റെ ആണവശേഖരം നശിപ്പിക്കണമെന്ന ആഹ്വാനവുമായി രംഗത്ത്. പാക്കിസ്ഥാനുനേരെ അമേരിക്കയും ഇന്ത്യയും സംയുക്തമായി ആക്രമണം നടത്തി അവര്‍ ആണവായുധങ്ങള്‍ ശേഖരിച്ചിരിക്കുന്ന സ്ഥലമോ പരീക്ഷണം നടത്തുന്നയിടമോ തകര്‍ക്കണമെന്നും ലാരി പ്രെസ്ലര്‍ പറഞ്ഞു.
എന്നാല്‍ ട്രംപിന് ഇന്ത്യയോട് ചേര്‍ന്ന് ഒരു ആക്രമണം നടത്തണമെങ്കില്‍ പാക്കിസ്ഥാന്റെ അനുവാദം ആവശ്യമാണ്. പാക്കിസ്ഥാന് എല്ലാ പ്രോത്സാഹനങ്ങളും നടത്തുന്നത് പെന്റഗണ്‍ ആണ്. ഇന്ത്യയെ ‘ഭീകരവാദത്തിന്റെ മാതാവെന്നു’ വിശേഷിപ്പിക്കാന്‍ അവര്‍ക്കു ധൈര്യം നല്‍കിയത് അതാണെന്നും ലാരി ആരോപിച്ചു.
ഭീകര രാഷ്ട്രമായി പാക്കിസ്ഥാനെ പ്രഖ്യാപിക്കുകയും അവര്‍ക്കുള്ള സഹായങ്ങളെല്ലാം നിര്‍ത്തിവയ്ക്കുകയും വേണം. ഒരുപോലെ പാക്കിസ്ഥാനെയും ഇന്ത്യയെയും കാണരുത്. ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എന്നാല്‍ പാക്കിസ്ഥാന്‍ അങ്ങനെയല്ല. പാക്കിസ്ഥാന്‍, പ്രത്യേകിച്ച് ഐഎസ്‌ഐ ദശാബ്ദങ്ങളായി നമ്മളോടു കള്ളമാണു പറഞ്ഞിരുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments