ദുബായ്: യു.എ.ഇ.യില്‍ പുകവലിക്കാര്‍ സിഗരറ്റ് വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്. കടകളില്‍ അഡ്വാന്‍സായി പണം നല്‍കി സിഗരറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരും കുറവല്ല. പുതിയ വില്‍പ്പന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ സിഗരറ്റിനു വില വര്‍ധിക്കും. അതിനാലാണ് പുകവലിക്കാരുടെ ഈ നെട്ടോട്ടം.ഒക്ടോബര്‍ ഒന്നിനാണ് പുതിയ വില്‍പ്പന നികുതി നിലവില്‍ വരുന്നത്.
വീട്ടിലെ സാധാരണ ഊഷ്മാവില്‍ സിഗരറ്റുകള്‍ സൂക്ഷിക്കാമെന്നതിനാലും അതിന് എക്സ്പയറി ഡേറ്റ് ഇല്ലാത്തതിനാലും മാസങ്ങളോളമുള്ള ഉപയോഗത്തിനായി ശേഖരിക്കുകയാണ് ആളുകള്‍ ചെയ്യുന്നതെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.
പുകയില ഉല്‍പ്പന്നങ്ങളോടൊപ്പം കാര്‍ബണേറ്റഡ് പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയ്ക്കും അടുത്തമാസം മുതല്‍ വില കൂടുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫാസ്റ്റ് ഫുഡ് ഇനങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് നികുതി കൂട്ടാനുള്ള തീരുമാനം.
Post Your Comments