MollywoodLatest NewsCinema

“ദുൽഖർ അതിനെക്കുറിച്ചു ചിന്തിക്കാറില്ല” സൗബിൻ ഷാഹിർ

പറവയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ആരാധകർ.സൗബിൻ ഷാഹിർ എന്ന ചെറുപ്പക്കാരന്റെ അഭിനയമികവ് നേരത്തെ മനസിലാക്കിയതാണ്. തന്റെ സംവിധാനമോഹം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ സൗബിൻ.തന്റെ ചിത്രത്തെക്കുറിച്ച ചോദിക്കുമ്പോൾ സൗബിന് ആദ്യം പറയാനുള്ളത് തന്റെ ആത്മസുഹൃത്തായ ദുൽഖറിന്റെ പങ്കാണ്.

തന്റെ ചെറുപ്പകാലത്തായി നടന്ന സമാനമായ കാര്യങ്ങൾ കൂട്ടിയിണക്കിയുള്ള ഇ ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ തനിക്കും ഈ ചിത്രത്തിന്റെ ഭാഗം ആകണമെന്ന് ദുൽഖർ പറഞ്ഞിരുന്നതായി സൗബിൻ പറയുന്നു.റോൾ വലുതാണോ ചെറുതാണോ എന്നൊന്നും ദുൽഖർ ചിന്തിച്ചതേയില്ല.25 മിനിറ്റ് മാത്രമാണ് ചിത്രത്തിൽ ദുൽഖർ ഉള്ളത്.എന്നിട്ടും വളരെയേറെ സന്തോഷത്തോടെ ദുൽഖർ തന്റെ വേഷം ചെയ്തു.ഈ ചിത്രത്തിനായുള്ള തന്റെ രണ്ടുവർഷത്തെ കാത്തിരിപ്പിൽ ഒപ്പം നിന്നതും ദുൽഖർ എന്ന മിത്രമാണ് .കാരണം തങ്ങളുടെ സൗഹൃദം തന്നെയെന്ന് പറയുന്നു സൗബിൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button