
ന്യൂഡല്‍ഹി: റോഹിങ്ക്യകള്‍ മുസ്‍ലിം വിഭാഗത്തില്‍പ്പെട്ടവരായത് കൊണ്ടാണ് തീവ്രവാദികളായി മുദ്രകുത്തുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കളെയും മുസ്‍ലിംകളെയും ചേരിതിരിച്ചുള്ള വര്‍ഗീയതയാണ് കേന്ദ്രത്തിന്‍റെ രാഷ്ട്രീയമെന്നും യെച്ചൂരി ആരോപിച്ചു. സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ ഇടത് പാര്‍ട്ടികളുടെ സമ്മേളത്തിന്‍റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒക്ടോബര്‍ വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികാചരണത്തിന്റെ ഭാഗമായാണ് സി.പി.എം നേതൃത്വത്തില്‍ സമ്മേളനം സംഘടിപ്പിച്ചത്. രണ്ട് ദിവസമായി നടന്ന സമ്മേളനത്തില്‍ നമ്മുടെ രാജ്യത്തെ കൂടാതെ മറ്റ് നാല് രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇടതു പാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.
Post Your Comments