ന്യൂഡല്‍ഹി; ബംഗ്ലാദേശില്‍ കഴിയുന്ന രോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി 900 ടണ്ണോളം സാധനങ്ങളുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഇന്ന് പുറപ്പെടും. ആന്ധ്രപ്രദേശിലെ കാക്കിനന്ധ തുറമുഖത്ത് നിന്നുമാണ് കപ്പല്‍ പുറപ്പെടുക.
കപ്പലിലുള്ളത് ഏകദേശം 62,000 പേര്‍ക്കുള്ള ഭക്ഷ്യ സാധനങ്ങളും തുണിത്തരങ്ങളും മറ്റുമാണ്. കപ്പല്‍ വരുന്ന 28നു ചിറ്റഗോന്ഗ് തുറമുഖത്ത് എത്തും. ഇതിനു മുന്പ് വ്യോമസേന വിമാനങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചിരുന്നു. എന്നാല്‍, അഭയാര്‍ഥികള്‍ക്ക് ഫോണ്‍ നല്കുന്നതിലുള്ള തീരുമാനം ബംഗ്ലാദേശ് സര്‍ക്കാര്‍ വിലക്കി. ഇത് ലംഘിച്ചാല്‍ പിഴയടയ്ക്കേണ്ടി വരും.
Post Your Comments