ധാക്ക: ദുരിതം അനുഭവിക്കുന്ന റോഹിങ്ക്യന്‍ അഥയാര്‍ഥികളെ മ്യാന്‍മര്‍ തെന്ന തിരിെച്ചക്കെണമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന. ന്യൂയോര്‍ക്കില്‍ നടക്കുന്ന െഎക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കവയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
റോഹിങ്ക്യകള്‍ നിങ്ങളുടെ പൗരന്‍മാരാണ്. അവരെ തിരിച്ച് വിളിക്കണമെന്ന് മാത്രമല്ല, പാര്‍പ്പിടവും സംരക്ഷണവും ഉറപ്പും നല്‍കണം.
റോഹിങ്ക്യകള്‍ അവരുടെ മാതൃരാജ്യത്തിലേക്ക് മടങ്ങാതിരിക്കാന്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈന്യം കുഴിബോംബുകള്‍ സ്ഥാപിച്ചിരിക്കുകയാണെന്നും ശൈഖ് ഹസീന ആരോപിച്ചു.
റോഹിങ്ക്യന്‍ മുസ്ലിംകളെ ‘ബംഗാളികള്‍’ എന്നു മുദ്രകുത്തി ആട്ടിപ്പായിക്കുകയാണ് ചെയ്യുന്നത്. മ്യാന്‍മറിന്റെ ഈ മനുഷ്യ ഹീനയ്ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ബംഗ്ലാദേശിനൊപ്പമുണ്ടാകണമെന്നും അവര്‍ അറിയിച്ചു. നാലു ലക്ഷത്തിലേറെ റോഹിങ്ക്യകളാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തിയിരിക്കുന്നത്.
Post Your Comments