KeralaLatest NewsNews

ജാമ്യാപേക്ഷയില്‍ വീണ്ടും തിരിച്ചടി

യുവനടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തിൽ പള്‍സര്‍ സുനിക്ക് നേരിട്ടു ബന്ധമുണ്ടെന്ന് കോടതി വ്യക്തമാക്കി. ആയതിനാല്‍ സുനി ഓട്ടേറെ കേസുകളിൽ പ്രതിയാണെന്നും കോടതി വിലയിരുത്തി.

കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്. സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം മുഴുവനായി വിശദമാക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button