MollywoodLatest NewsCinemaNewsPen VishayamMovie Gossips

”വരുന്നതെല്ലാം കെട്ടുകഥ” പ്രിയദർശിനി ടീച്ചറുടെ യഥാര്‍ത്ഥ ജീവിതത്തെക്കുറിച്ച് സഹോദരന്‍

മൂഹ മാധ്യമങ്ങൾ അടുത്തിടെ കൊട്ടിഘോഷിച്ച തലശേരിയിലെ പ്രിയദർശിനി ടീച്ചറുടെ യഥാർത്ഥ ജീവിതം അതൊന്നുമായിരുന്നില്ലെന്ന് സഹോദരൻ സഹോദരൻ വെളിപ്പെടുത്തി.തലശ്ശേരിയിലെ റെയിൽവേ സ്റ്റേഷനിൽ ഒരിക്കലും തിരിച്ചു വരാത്ത തന്റെ കാമുകനെ കാത്തിരിക്കുന്ന പ്രിയദർശിനി ടീച്ചർ അല്ല അവർ.സിനിമയെ വെല്ലുന്ന തിരക്കഥയാണ് ഉണ്ടാക്കിയെടുത്തത്.

അധ്യാപികയായ പ്രിയദർശിനി ടീച്ചർ ലോക്കോ പൈലറ്റുമായി പ്രണയത്തിലായിരുന്നെന്നും പിന്നീട് ഒരു അപകടത്തിൽ കാമുകൻ മരിക്കുകയും അതെ തുടർന്ന് ടീച്ചറുടെ മാനസിക നില തെറ്റുകയും ചെയ്തു.ഇത്തരം മനോഹരമായ കഥ കിട്ടിയപ്പോൾ ഒരു യുവ സംവിധായകൻ അത് സിനിമയാക്കാൻ തീരുമാനിച്ചു.

പിന്നീട് ഈ കഥകളെല്ലാം പാടെ നിഷേധിച്ചുകൊണ്ട് ടീച്ചറുടെ സഹോദരൻ രംഗത്തെത്തി. വാർത്ത നൽകിയ മാധ്യമത്തിന് കത്തയച്ചായിരുന്നു തന്‍റെ പ്രതികരണം സഹോദരൻ അറിയിച്ചത്.’ക്രൂശിക്കരുത് പ്രിയദർശിനിയെ’ എന്ന തലക്കെട്ടോടെയാണ് കത്ത് ആരംഭിക്കുന്നത്.

തലശേരിയിലെ ഹോളി ഏഞ്ചൽസ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകയായിരുന്നു പ്രിയദർശിനി.വൈകിയാണ് അവർ വിവാഹം കഴിച്ചത് ഭർത്താവ് രാധാകൃഷ്‍ണൻ മരിച്ചിട്ട് നാലു വർഷമായി മക്കളില്ലാത്ത ടീച്ചർക്ക് ഭർത്താവുകൂടി നഷ്ട്ടപെട്ടതോടെയാണ് മനോനില തെറ്റിയത്.അവർ സ്വന്തം ഭർത്താവിനെയല്ലാതെ ആരെയും പ്രണയിച്ചിട്ടില്ല.സഹോദരനാണ് ആഹാരം നൽകുന്നത്.റെയിൽവേ സ്റ്റേഷനിൽ പതിവായി എത്തുന്നത് പൊതു ടാപ്പിൽ നിന്ന് വെള്ളം ശേഖരിക്കാൻ വേണ്ടി മാത്രമാണ്.ഇങ്ങനെ നിരവധി യാഥാർഥ്യങ്ങൾ ടീച്ചറുടെ സഹോദരൻ മാധ്യമങ്ങളെ അറിയിച്ചു.

മാത്രമല്ല തന്‍റെ സഹോദരിയുടെ ജീവിതം മറ്റൊരു രീതിയിൽ ചിത്രീകരിച്ച്  സിനിമപോലുള്ള ഒരു മാധ്യമങ്ങളിലും ചിത്രീകരിക്കാൻ പാടില്ലെന്നും പ്രിയദർശി ടീച്ചറെ സംഭവിച്ച  ചിത്രങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ച് അവരുടെ സ്വകാര്യ ജീവിതത്തെ അവഹേളിച്ചാൽ നിയമപരമായി സംരക്ഷണം നേടുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button