ഇസ്ലാമാബാദ്: പാക്കിസ്ഥാന് കനത്ത പ്രഹരവുമായി അമേരിക്കന്‍ ചാരകണ്ണുകള്‍. പാക്കിസ്ഥാന്‍ ആണവ കേന്ദ്രങ്ങൾ അമേരിക്കന്‍ ചാരകണ്ണുകള്‍ കണ്ടെത്തിയതാണ് ഇപ്പോൾ വലിയ തിരിച്ചടിയായത്. ഒന്‍പതോളം മേഖലകളിളാണ് അതീവ രഹസ്യമായി പാക്കിസ്ഥാന്‍ ആണവായുധങ്ങൾ ഒളിപ്പിച്ചത്. അവയിൽ ചിലത് എവിടെയാണെന്നതിനെ സംബന്ധിച്ച് ഇന്ത്യക്ക് നേരത്തെ ചില ‘ ധാരണകള്‍’ ഉണ്ടായിരുന്നു.
എന്നാല്‍ ഇപ്പോള്‍ അമേരിക്കന്‍ ശാസ്ത്രഞര്‍ സി.ഐ.എയുടെ സഹായത്തോടെ കൃത്യമായ വിവരം കണ്ടെത്തിയത് ഇന്ത്യക്ക് എളുപ്പമാക്കിയിരിക്കുകയാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് നാല് ആണവായുധള്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ പുറത്ത് വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റു മൂന്നെണ്ണം സിന്ധ് പ്രവിശ്യയിലും ഒരെണ്ണം ബലൂചിസ്ഥാനിലും മറ്റൊരെണ്ണം ഖൈബര്‍ പഖ്തുന്‍ഖ്വായിലുമാണ്. പാക്ക് സൈന്യവും ഭരണകൂടവും ഇനി ഇവിടെ ആണവായുധങ്ങള്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലന്ന നിലപാടിലാണ്.
അമേരിക്കയുടെയും ഇന്ത്യയുടെയും ചാരക്കണ്ണുകള്‍ക്ക് മറ്റൊരിടത്തേക്ക് ഇനി മാറ്റിയാലും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നത് പാക്കിസ്ഥാനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സി ‘മൊസാദ് ‘ ഇന്ത്യക്ക് നല്‍കുന്ന വിവരങ്ങളെയാണ് സി.ഐ.എയേക്കാൾ പാക്കിസ്ഥാന്‍ ഭയപ്പെടുന്നത്.
ഇപ്പോള്‍ അമേരിക്ക പുറത്തുവിട്ട ആണവ വിവരം പോലും സി .ഐ.എക്ക് മൊസാദില്‍ നിന്നും ലഭിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. ദോക് ലാമില്‍ ചൈനയുടെ ‘അതിര്‍ത്തിയില്‍’ പോലും കയറാന്‍ ധൈര്യം കാട്ടിയ ഇന്ത്യ, പാക്ക് അധീന കാശ്മീരില്‍ അവസരം ലഭിച്ചാല്‍ കയറി പിടിച്ചെടുക്കുമെന്നാണ് പാക്ക് സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇനിയൊരു മിന്നല്‍ ആക്രമണമുണ്ടായാല്‍ ഇന്ത്യ അതിന് ശ്രമിക്കുമെന്നും അതിനു മുന്‍പ് പാക്കിസ്ഥാന്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കേണ്ടത് നിലനില്‍പ്പിന് അനിവാര്യമാണെന്നുമാണ് അവരുടെ പക്ഷം.
Post Your Comments