ഇസ്ലാമാബാദ്: പാക്കിസ്ഥാന് തലസ്ഥാനത്തെ പ്രധാന പാതയില്‍ ഭീകര സംഘടനയായ ഐഎസിന്റെ പതാക. പാതകയില്‍ ഒരു സന്ദേശം ആലേഖനം ചെയ്തിരുന്നു. ‘ഖിലാഫത്ത് വരുന്നു’ എന്നായിരുന്നു ഈ സന്ദേശം. ഇസ്ലാമാബാദ് എക്സ്പ്രസ് റോഡിലാണ് ഐഎസ് പതാക കാണപ്പെട്ടത്.കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന പാതയിലായിരുന്നു പാതക. സംഭവത്തില്‍ ആഭ്യന്തര മന്ത്രി അഹ്സാന് ഇഖ്ബാല്‍ റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതുവരെ പതാക സ്ഥാപിച്ച വ്യക്തിയെക്കുറിച്ച് പോലീസിനു വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. നിരവധി തവണയാണ് പാക്കിസ്ഥാന് അന്തരാഷ്ട്ര തലത്തില്‍ രാജ്യത്ത് ഐഎസ് അനുഭാവമുള്ളവരുണ്ടെന്ന വാര്‍ത്ത നിഷേധിച്ചത്. ഇപ്പോഴത്തെ സംഭവികാസങ്ങള്‍ രാജ്യന്തര തലത്തില്‍ പാക്കിസ്ഥാനു കനത്ത തലവേദനയാണ് സൃഷ്ടിക്കുന്നത്.
Post Your Comments