CinemaLatest News

പ്രഭാസിനെ ഒഴിവാക്കി രാജമൗലി, നറുക്ക് വീണത് മറ്റൊരു സൂപ്പർ താരത്തിന്

ബാഹുബലി ചിത്രത്തെ പുകഴ്‌ത്താൻ ഇനി വാക്കുകളില്ല.അത്രത്തോളം ലോകശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു രാജമൗലിയുടെ സ്വന്തം ബാഹുബലി.ചിത്രത്തിലൂടെ പ്രഭാസ് അടക്കമുളള താരങ്ങളെല്ലാം ലോകം മുഴുവന്‍ അറിയപ്പെടുന്ന താരങ്ങളായി വളരുകയും ചെയ്തു .
വർഷങ്ങളുടെ കാത്തിരിപ്പും തയ്യാറെടുപ്പും കഠിനാദ്ധ്വാനവുമാണ് ബാഹുബലിയുടെ വിജയത്തിന് കാരണം.അതുകൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി പരിശ്രമിച്ച എല്ലാവരിലും പ്രേക്ഷകർക്കുള്ള പ്രതീക്ഷ വളരെ വലുതാണ്. ബാഹുബലിയെക്കാൾ മികച്ചതേ ഇനി വരാൻ പാടുള്ളു എന്നത് നടീനടന്മാര്‍ക്കും സംവിധായകനും മറ്റു അണിയറപ്രവർത്തകർക്കും വൻവെല്ലുവിളിയാണ് .

ബാഹുബലിക്ക് ശേഷം സഹോ എന്ന ചിത്രത്തിന്റെ തിരക്കുകളില്‍ മുഴുകി ഇരിക്കുകയാണ് പ്രഭാസ്.ഒപ്പം അഭിനയിക്കുന്നത് ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂർ.അതെ സമയം രാജമൗലിയും അടുത്ത ചിത്രത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. എന്നാൽ അടുത്ത ചിത്രത്തിലേക്ക് അദ്ദേഹം പ്രഭാസിനെ പരിഗണിക്കുന്നില്ല എന്നതാണ് ഇപ്പോഴുള്ള വാർത്ത.

പ്രഭാസിനെ ഒഴിവാക്കി തന്റെ ചിത്രത്തിലേക്ക് മറ്റൊരു സൂപ്പർ താരമായ മഹേഷിനെയാണ് രാജമൗലി സമീപിച്ചത്.2018 ല്‍ തീയറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചിരിക്കുന്ന രാജമൗലി ചിത്രത്തിന് വേണ്ടി മഹേഷ് ബാബു കരാർ ഒപ്പിട്ടുകഴിഞ്ഞു.മഹേഷ് ബാബു നായകനായി അഭിനയിക്കുന്ന സ്‌പൈഡര്‍ എന്ന സിനിമയാണ് അടുത്ത് തന്നെ റിലീസിന് തയ്യാറെടുക്കുന്ന സിനിമ. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നപ്പോള്‍ തന്നെ രാജമൗലി മഹേഷ് ബാബുവിനെ പുകഴ്ത്തി സംസാരിച്ചിരുന്നു.പുതിയ സിനിമയും ബിഗ് ബജറ്റ് ചിത്രമായിരിക്കും എന്നാണ് പറയുന്നത്. 170 കോടിയോളം രൂപ മുതല്‍ മുടക്കിലാണ് സിനിമ നിര്‍മ്മിക്കുന്നത്. എസ് ജെ സൂര്യ, രാകുല്‍ പ്രീത് സിംഗ്, ഭരത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button