ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിൽ 2006ലാണ് ബോളിവുഡ് സുന്ദരിയായ കത്രീന കെയ്ഫും മമ്മൂട്ടിയും ഒരുമിച്ച് അഭിയനയിച്ചത്. നീണ്ട 11 പതിനൊന്നു വർഷം രണ്ടുപേരുടെയും ജീവിതത്തിൽ ഏറെ മാറ്റങ്ങളുണ്ടാക്കി. ബോളിവുഡിൽ തിരക്കേറിയ താരമായി മാറിയ കത്രീന പിന്നീട് മലയാളത്തിലേക്ക് വന്നിട്ടില്ല.എന്നാൽ കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷത്തിന്റെ സ്വകാര്യ ചടങ്ങിൽ വെച്ച് അപ്രതീക്ഷിതമായി മമ്മൂട്ടിയും ഹോളിവുഡ് സുന്ദരിയും കണ്ടുമുട്ടി.
മമ്മൂട്ടിയും അതിഥിയായി എത്തുമെന്ന് കത്രീനയെ അറിയിച്ചിരുന്നില്ല.അതുകൊണ്ട് തന്നെ അദ്ദേഹത്തെ കണ്ടപ്പോൾ കത്രീന അരികിലേക്ക് ഓടി പോവുകയായിരുന്നു. തങ്ങളുടെ രണ്ടാമത്തെ കൂടിക്കാഴ്ച 11 വർഷത്തിന് ശേഷമാണെന്ന് നടി തന്നെയാണ് അദ്ദേഹത്തെ ഓർമ്മപ്പെടുത്തിയത്.അദ്ദേഹത്തെ കാണാൻ കഴിഞ്ഞതിൽ വല്യ സന്തോഷം പ്രകടിപ്പിച്ച നടി അദ്ദേഹം കൂടുതൽ ചെറുപ്പമായതേയുള്ളു എന്ന് പറഞ്ഞ് അദ്ദേഹത്തെ ചിരിപ്പിക്കുകയും ചെയ്തു.പരസ്പരം അറിയാതെയാണ് ഈ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത് എന്നതാണ് മറ്റൊരു രസകരമായ കാര്യം.
Post Your Comments