അബുദാബി: ലോകത്തെ ഏറ്റവും ഭാരമേറിയ വനിത ഇമാന്‍ അബ്ദുല്‍ അത്തി മരണപ്പെട്ടു.തടി കുറയ്ക്കാനുള്ള ചികിത്സക്കിടെ ആരോഗ്യനില വഷളാകുകയായിരുന്നു.രക്തത്തിന്‍റെ അളവ് കുറഞ്ഞതും വൃക്കയുടെ പ്രവർത്തനം നിലച്ചതുമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്ന് പുലർച്ചെ 4:35 നായിരുന്നു മരണം.മലയാളി വ്യവസായി യുസഫ് അലിയുടെ മരുമകന്‍റെ ആശുപത്രിയിലായിരുന്നു ചികിത്സ നടത്തികൊണ്ടിരുന്നത്.
മുംബൈയില്‍ നിന്ന് തടി കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കുശേഷം അബുദാബിയിലെത്തിച്ച ഇമാന് മെയ് ആദ്യവാരമാണ് ചികിത്സ ആരംഭിച്ചത്. ജൂണ്‍ മൂന്നാം ആഴ്ചയില്‍ ചികിത്സയുടെ ആദ്യഘട്ടം പൂര്‍ത്തിയായിരുന്നു. ലോകത്തിലെ ഏറ്റവും ഭാരംകൂടിയ സ്ത്രീയായിരുന്ന ഇമാന്‍ അബ്ദുല്‍ അത്തിയുടെ ചികിത്സാ വിവരങ്ങൾ കൃത്യ സമയത്ത് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ചികിത്സയുടെ ഫലമായി കൈയ്യുപയോഗിച്ച് ഭക്ഷണവും മരുന്നും കഴിക്കാനും കുപ്പി തുറന്ന് വെള്ളംകുടിക്കാനും ഇമാന് കഴിഞ്ഞിരുന്നു.
Post Your Comments