കോതമംഗലം: വീട്ടില്‍ കയറി മാല പൊട്ടിയ്ക്കാന്‍ ശ്രമിച്ച മോഷ്ടാക്കളെ വീട്ടമ്മ ചെറുത്തു തോല്‍പ്പിച്ചു. അയിരൂര്‍പ്പാടം ചെമ്പക്കോട്ടുകുടി പൗലോസിന്റെ ഭാര്യ സാറാമ്മ (66) യാണ് മോഷ്ടാക്കളെ ധീരമായി നേരിട്ടത്.
ശനിയാഴ്ച രാത്രി 9.50ന് ആണ് സംഭവം. സാറാമ്മയുടെ കഴുത്തില്‍ കിടന്ന അഞ്ചുപവന്റെ സ്വര്‍ണമാല മോഷ്ടിക്കാനാണ് കള്ളന്മാര്‍ ശ്രമിച്ചത്. ഈ സമയം വീട്ടില്‍ സാറാമ്മയും പേരക്കുട്ടിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവും മകനും പുറത്ത് പോയതായിരുന്നു. മുറ്റത്ത് ശബ്ദം കേട്ട സാറാമ്മ ഭര്‍ത്താവും മകനും തിരിച്ചു വന്നതാണെന്ന് കരുതിയാണ് വാതില്‍ തുറന്നത്. വാതില്‍ തുറന്നതോടെ അകത്തേക്ക് കയറിയ രണ്ടു മോഷ്ടാക്കള്‍ സാറാമ്മയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുകയും സാറാമ്മയെ പിടിച്ചു തള്ളുകയും ചെയ്തു.
എന്നാല്‍, മാലയില്‍ പിടിച്ച മോഷ്ടാവിനെ സാറാമ്മ കടിക്കുകയും ബഹളം കൂട്ടുകയും ചെയ്തു. ഇതോടെ മോഷ്ടാക്കള്‍ വീടിന്റെ പിന്നിലെ വാതിലിലൂടെ ഓടി. ബഹളം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു.
Post Your Comments