ഇന്ത്യയ്ക്കു വേണ്ടി ഗൂഗിൾ അവതരിപ്പിച്ച പുതിയ മൊബൈൽ വലെറ്റ് ആണ് ഗൂഗിൾ തേസ്. കേന്ദ്രസർക്കാരിന്റെ ഭീം ആപ്പിന്റെ അതേ പ്രവർത്തനശൈലിയാണ് ഗൂഗിൾ തേസിനും. യുപിഐ സംവിധാനത്തിൽ പ്രവർത്തിക്കുന്ന തേസിന് ഐസിഐസി ബാങ്കാണ് സാങ്കേതിക സഹായം നൽകുന്നത്. തേസ് എന്ന ഹിന്ദി വാക്കിന് വേഗം എന്നാണർഥം.
മൊബൈൽ നമ്പർ ഉപയോഗിച്ച് തേസിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. തുടർന്ന് യുപിഐ വഴി ബാങ്ക് അക്കൗണ്ടുകൾ അറ്റാച്ച് ചെയ്‌ത് പണമിടപാടുകൾ നടത്താം. പ്രോൽസാഹനത്തിനായി കാഷ്ബാക്ക് ഓഫറുകളും നിരവധി ക്യാഷ് പ്രൈസുകളും ഗൂഗിൾ നൽകുന്നുണ്ട്. നിങ്ങൾ ക്ഷണിച്ച ഒരു സുഹൃത്ത് തേസ് ഇൻസ്റ്റാൾ ചെയ്ത ആദ്യ ഇടപാട് നടത്തുമ്പോൾ നിങ്ങൾക്കും സുഹൃത്തിനും 51 രൂപ വീതം കാഷ്ബാക്ക് ലഭിക്കും.ഇതിനു പുറമെ കൂപ്പൺ സ്ക്രാച്ച് ചെയ്തും 1000 രൂപ വരെ സ്വന്തമാക്കാവുന്നതാണ്.
Post Your Comments