‘എന്റെ ഒന്നാം നമ്പര്‍ ആരാധകനായ സാന്റിയാഗോയ്ക്ക്’ എന്ന് എഴുതിയ തന്റെ ഏഴാം നമ്പര്‍ ജെഴ്സി റൊണാള്‍ഡോ പങ്കുവെച്ചത് ഏറെ വേദനയോടെയായിരുന്നു.
കഴിഞ്ഞ ദിവസം മെക്സിക്കോയെ നടുക്കിയ ഭൂമികുലുക്കത്തില്‍ വിടപറഞ്ഞ തന്റെ കുരുന്ന് ആരാധകനോടുള്ള സ്നേഹവും ആദരവുമായിരുന്നു ആ ഏഴാം നമ്പര്‍ ജെഴ്സിയിലൂടെ റൊണാള്‍ഡോ പങ്കുവെച്ചത്.
ഭൂമി കുലുക്കത്തില്‍ മരണപ്പെട്ട സാന്റിയാഗോ ഫ്ളോറസ് എന്ന ആറു വയസുകാരന്റെ പേരാണ് ജെഴ്സിയില്‍ എഴുതിയിരിക്കുന്നതെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സാന്റിയാഗോ റൊണാള്‍ഡോയുടെ വലിയ ആരാധകനാണെന്ന് കുട്ടിയുടെ മാതാവ് ട്വിറ്ററിലിട്ടതോടെയാണ് റൊണാള്‍ഡോ ഇക്കാര്യം അറിയുന്നത്. ഭൂമികുലുക്കമുണ്ടായ സമയത്ത് സ്കൂളില്‍ വെച്ചാണ് സാന്റിയാഗോയ്ക്ക് ജീവന്‍ നഷ്ടമായത്.
Post Your Comments