KeralaLatest NewsNews

ആര്‍ഷവിദ്യാ സമാജം കേസ് കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞ് പോലീസ്: അന്തേവാസികളായ പെണ്‍കുട്ടികള്‍ പരാതിക്കാരിക്കും വാര്‍ത്ത‍ നല്‍കിയ ചാനലിനുമെതിരെ പോലീസില്‍ പരാതി നല്‍കിയതായി സൂചന.

മലപ്പുറം•ആര്‍ഷവിദ്യാ സമാജത്തിനെ നല്‍കിയ പരാതിയില്‍കഴമ്പില്ലെന്ന് തിരിച്ചറിഞ്ഞ് പോലീസ്. ഒരു യുവ ഡോക്ടര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ടനാട്ടെ യോഗ വിദ്യാ കേന്ദ്രത്തെ ചുറ്റിപ്പറ്റി വാര്‍ത്തകള്‍ ഇന്നലെ മുതല്‍ ഇടതടവില്ലാതെ മീഡിയ വണ്‍ ചാനല്‍ പ്രക്ഷേപണം ചെയ്യുകയാണ്. ധാരാളം പെണ്‍കുട്ടികളെ പൂട്ടിയിട്ടിരിക്കുന്നു എന്നും ലൈംഗിക ചൂഷണം നടത്തുന്നു എന്നുമായിരുന്നു പരാതി. എന്നാല്‍ എത്രയൊക്കെ ചോദിച്ചിട്ടും അന്തേവാസികളായ പെണ്‍കുട്ടികളൊരാളു പോലും ഇത്തരം ഒരു പരാതി ഇല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് നില്‍ക്കുന്നതെന്നും ആണ് മൊഴി കൊടുക്കുന്നത്. ഇതോടെ വെട്ടിലായിരിക്കുന്നത് പോലീസാണ്. അന്തേവാസികളായ പെണ്‍കുട്ടികള്‍ പരാതിക്കാരിക്കും വാര്‍ത്ത‍ നല്‍കിയ ചാനലിനുമെതിരെ പോലീസില്‍ പരാതി നല്‍കിയതായും സൂചനയുണ്ട്.

മീഡിയ വണ്ണിന്‍റെ നിരന്തര സമ്മര്‍ദ്ദം ഒരു വശത്തും മറുവശത്തു പെണ്‍കുട്ടികള്‍ തന്നെ സ്ഥാപനത്തിനു നല്‍കുന്ന ക്ലീന്‍ ചിറ്റും. സമ്മര്‍ദ്ദം മൂലം കടുത്ത വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്താലും കോടതിയില്‍ കേസ് നിലനില്‍ക്കില്ല എന്നാണ് വിദഗ്ദ അഭിപ്രായം. പരാതിക്കാരിയായ പെണ്‍കുട്ടിയും, ഭര്‍ത്താവും, വക്കീലും മീഡിയ വണ്‍ പ്രതിനിധിയും ചേര്‍ന്ന് സമ്മര്‍ദം ചെലുത്തിയാണ് കടുത്ത വകുപ്പുകള്‍ തുടക്കത്തില്‍ ചേര്‍ത്തത്. എന്നാല്‍ കഴമ്പില്ലാത്ത കേസില്‍ കടുത്ത വകുപ്പുകള്‍ ചുമത്തുന്നത് കേസ് തള്ളി പോകുന്നതോടെ പോലീസിന്‍റെ വിശ്വാസ്യതയെ ബാധിക്കും എന്നതിനാല്‍ പോലീസ് ആശയക്കുഴപ്പത്തിലാണ്.

അതേ സമയം കാസര്‍ഗോഡ് സ്വദേശിനി ആതിര തിരിച്ച് ഹിന്ദു മതം സ്വീകരിച്ചതിലുള്ള വൈരാഗ്യമാണ് മീഡിയ വണ്‍ ചാനലിന്‍റെ സമ്മര്‍ദ്ദത്തിന് പിന്നില്‍ എന്നാണ് ഹിന്ദു സംഘടനകള്‍ ഉന്നയിക്കുന്നത്. ആര്‍ഷ വിദ്യാ സമാജത്തിലെ പെണ്‍കുട്ടികള്‍ ഒന്നടങ്കം ഒരുമിച്ചു നില്‍ക്കുന്നതും ഇതു തന്നെയാണ് കാണിക്കുന്നത്. പരാതിക്കാരിയായ പെണ്‍കുട്ടി തന്‍റെ മാതാവിനൊപ്പമാണ് വന്നതെന്നും, മാതാവിനൊപ്പം തന്നെ തിരിച്ചു പോയെന്നും ഈ പെണ്‍കുട്ടികള്‍ പറയുന്നു.ഇതിനിടയില്‍ ആതിര തന്നെ നേരിട്ട് വീഡിയോ ഇറക്കി, പ്രചരിക്കുന്നത് മുഴുവന്‍ അസത്യമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ല എന്നു പറഞ്ഞതും പോലീസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആതിരയെ ഭീഷണിപ്പെടുത്തി ഹിന്ദു മതത്തിലേക്ക് തിരിച്ച് കൊണ്ടു വന്നതാണ് എന്നായിരുന്നു പരാതിക്കാരി കഴിഞ്ഞ ദിവസം ആരോപിച്ചത്. അതേ സമയം ഈ പെണ്‍കുട്ടികള്‍ തങ്ങളെ മീഡിയ വണ്ണും, പരാതിക്കാരിയായ പെണ്‍കുട്ടിയും ചേര്‍ന്ന് വ്യക്തിഹത്യ നടത്തുന്നു എന്നു കാണിച്ച് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button