Latest NewsIndiaNews

മുന്‍ കേന്ദ്രമന്ത്രിയുടെ മരുമകന്റെ 650 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി

ബെംഗളൂരു: മുന്‍ കേന്ദ്രമന്ത്രി എസ്‌എം കൃഷ്ണയുടെ മരുമകന്‍ വി.ജി. സിദ്ധാര്‍ഥയുടെ 650 കോടി രൂപ മൂല്യം വരുന്ന അനധികൃത സമ്പാദ്യം ആദായനികുതി വകുപ്പ് കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച കര്‍ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിലാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയത്.

സിദ്ധാര്‍ഥയുടെ 25 വസ്തുവകകളിലായാണ് പരിശോധന നടന്നത്. സിദ്ധാര്‍ഥയുടെ ബിസിനസ് ഗ്രൂപ്പ് നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള കാപ്പി, വിനോദ സഞ്ചാരം, വിവര സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ വിവരങ്ങളാണ് ആദായ നികുതി വകുപ്പ് പരിശോധിച്ചത്. നിരവധി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ആദായനികുതി റെയ്ഡിനെക്കുറിച്ച്‌ എസ്.എം കൃഷ്ണയൊ മരുമകന്‍ സിദ്ധാര്‍ഥയോ പ്രതികരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button