സംസ്ഥാനത്ത് 12 ഡിജിപിമാര്‍ എന്തിനെന്നു ഹൈക്കോടതി ചോദിച്ചു. ശങ്കര്‍ റെഡ്ഡിയുടെ ഹര്‍ജി പരിഗണിക്കുന്ന വേളയിലായിരുന്നു കോടതിയുടെ പരമാര്‍ശം. ഇത്രയും ഡിജിപിമാര്‍ ഉണ്ടായിട്ടും വിജിലന്‍സ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ് എന്നും ഹൈക്കോടതി പറഞ്ഞു. നാലു ഡിജിപി തസ്തികള്‍ക്ക് മാത്രമാണ് സംസ്ഥാനത്തിനുള്ളതെന്നു സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാര്‍ നാലു പേര്‍ക്ക് മാത്രമാണ് ഡിജിപി റാങ്കിലുള്ള ശമ്പളം നല്‍കുന്നത്. ബാക്കിയുള്ളവര്‍ക്ക് സാധാരണ ശമ്പളമാണ് നല്‍കുന്നതെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.
Post Your Comments