Latest NewsInternationalGulf

യുഎഇയിൽ ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പേരെ പോലീസ് രക്ഷപ്പെടുത്തി

ഷാർജ; യുഎഇയിലെ ഷാർജയിൽ കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കകം വിവിധ പ്രദേശങ്ങളിലായി ആത്മഹത്യക്ക് ശ്രമിച്ച മൂന്നു പേരെ പോലീസ് രക്ഷപ്പെടുത്തി. പാകിസ്താന്‍കാരനായ 39കാരനായിരുന്നു ആദ്യ ആത്മഹത്യക്ക് ശ്രമിച്ചത്. മുവൈല ഏരിയയിലെ ഫ്ളാറ്റില്‍ ഇയാൾ കഴുത്ത് മുറിച്ച്‌ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കൾ വിവമറിയിച്ചതിനെ തുടർന്ന് എത്തിയ പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കെതിരേ ആത്മഹത്യാകുറ്റത്തിന് പോലിസ് കേസ് എടുത്തിട്ടുണ്ട്. കഠിന പരിശ്രമത്തിലൂടെയാണ് ഡോക്ടർമാർ ഇയാളെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്.

ഫ്ളാറ്റിൽ നിന്നും 33കാരിയായ സ്ത്രീ താഴേക്ക് ചാടിയതായിരുന്നു രണ്ടാമത്തെ ആത്മഹത്യ ശ്രമം. ഇവരെ ഉടൻ ല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചതിനാൽ ജീവന്‍ രക്ഷിക്കാൻ സാധിച്ചു. എന്നാൽ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും മുറിയില്‍ നിന്ന് പുറത്തുപോവാന്‍ അനുവദിക്കാതെ ഭര്‍ത്താവ് പൂട്ടിയിട്ടതിനാലാണ് ജനല്‍വഴി പുറത്തേക്ക് ചാടിയതെന്ന് യുവതി പോലീസിനോട് പറഞ്ഞു. അതേസമയം അപരിചിതനുമായി ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് താനിങ്ങനെ ചെയ്തതെന്ന് ഭര്‍ത്താവ് പോലിസിനോട് പറഞ്ഞു.

ഗുബൈബ ഏരിയയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് 24കാരനായ പാകിസ്താന്‍ യുവാവ് താഴേക്ക് ചാടിയതായിരുന്നു മൂന്നാമത്തെ ആത്മഹത്യ ശ്രമം. തൊട്ടടുത്ത് ആശുപത്രിയുണ്ടായിരുന്നതിനാൽ ഇയാളുടെ ജീവന്‍ രക്ഷിക്കാനായതായി പോലിസ് പറഞ്ഞു. സാമ്പത്തിക പ്രയാസങ്ങളെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button