USALatest NewsNewsInternational

സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ട്രംപിന് പതിനൊന്നുകാരി അയച്ച കത്ത്

സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്നത് ഒരു പതിനൊന്നുകാരിയുടെ കത്താണ്. ഈ കത്ത് കുട്ടി അയച്ചത് സാക്ഷാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനാണ്. പ്രസിഡന്റിന്റെ നിലപാടുകളെ കത്തിലൂടെ കുട്ടി വിമര്‍ശിക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുന്ന ട്രംപിനോട് കുട്ടി പറയുന്നത് മിസ്റ്റര്‍ പ്രസിഡന്റ് കാലവസ്ഥാ വ്യതിയാനം സത്യമാണ് എന്നാണ്.

പോള എന്ന വിയന്നകാരിയായ പെണ്‍കുട്ടിയാണ് ഈ കത്ത് ട്രംപിനു അയച്ചത്. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ വച്ച് ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ ആണ് ഡൊണാള്‍ഡ് ട്രംപിനു നല്‍കി. വിവരം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിച്ചു. അതിനു പുറമെ ഈ കത്തിന്റെ ചിത്രവും പങ്കു വച്ചിട്ടുണ്ട്.

ആഗോള വ്യാപകമായി നടക്കുന്ന പ്രതിഭാസമാണ് കാലാവസ്ഥാ വ്യതിയാനം. ഇത് ലോകമെങ്ങുമുള്ള മനുഷ്യര്‍ക്ക് മനസിലാക്കാന്‍ കഴിയും. ഇതു സര്‍വ മനുഷ്യരെയും ബാധിക്കും. എല്ലാ ലോകനേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ച് ഉടന്‍ ഒരു പരിഹാരം കണ്ടെത്തണമെന്നു പോള അഭ്യര്‍ത്ഥിക്കുന്നു. താന്‍ എഴുതിയ കത്ത് വായിച്ചതിനു നന്ദി പറഞ്ഞു കൊണ്ടാണ് പോള കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button