മെക്സിക്കോ സിറ്റി: മെക്സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറ് കവിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭൂചലനത്തിൽ മെക്സിക്കോ സിറ്റിയിലാണ് കൂടുതൽ നാശം ഉണ്ടായത്. നാഷണൽ സിവിൽ പ്രൊട്ടക്ഷൻ കോർഡിനേറ്റർ ലൂയിസ് ഫെലിപ്പാണ് സംഭവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിട്ടത്.
167 പേരാണ് ഇവിരെ മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും ലൂയിസ് പറഞ്ഞു. ശനിയാഴ്ച രാവിലെയും മെക്സിക്കോയിൽ 6.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Post Your Comments