KeralaLatest NewsNews

വികാരിയച്ചന്റെ പ്രണയം: പള്ളിക്കുള്ളില്‍നിന്ന് അച്ചനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടി

തൃശ്ശൂര്‍: വികാരിയച്ചനും യുവതിയും ഒളിച്ചോടി.രണ്ട് കുട്ടികളുടെ മാതാവുമായിട്ടാണ് വികാരിയച്ചന് അവിഹിതബന്ധമുണ്ടായത്. സിഎംഐ സഭ തൃശൂര്‍ ചിയ്യൂര്‍ ഇടവക വികാരി സോണി ആന്റണിയാണ് സണ്‍ഡേസ്‌കൂള്‍ അധ്യാപികയുടെകൂടെ ഒളിച്ചോടിയത്.

ഭാര്യയെ കാണാനില്ലെന്ന യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് വൈദികനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഫാ.സോണി കോളേജ് അധ്യാപകനാണ്. കലാകാരനും ഗായകനുമായ വൈദികന്റെ താല്‍പര്യങ്ങളെ മാനിച്ച് സഭാ നേതൃത്വം ഉപരിപഠനത്തിനായി വിദേശത്തേക്ക് അയക്കാനിരിക്കെയാണ് സംഭവം.
സണ്‍ണ്ടേസ്‌കൂള്‍ അധ്യാപിക ആയതിനാല്‍ ഇവരുടെ അടുപ്പത്തില്‍ ആര്‍ക്കും സംശയമുണ്ടായില്ല. ഫാദര്‍ ഇടയ്ക്ക് യുവതിയുടെ വീട്ടില്‍ പോകാറുണ്ട്.

പള്ളിക്കുള്ളില്‍ നിന്ന് അച്ചനെയും യുവതിയെയും നാട്ടുകാര്‍ പിടികൂടിയപ്പോള്‍ തകര്‍ന്നത് അച്ചനില്‍ വിശ്വാസികള്‍ അര്‍പ്പിച്ച അതിയായ വിശ്വാസമാണ്. മുന്‍പൊരിക്കല്‍ അച്ചനൊപ്പം യുവതിയെ ഒരാള്‍ കണ്ടെങ്കിലും അത് വിശ്വസിക്കാന്‍ ആരും തയാറായിരുന്നില്ല. പോലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ യുവതിയെ ഉപേക്ഷിച്ച് വൈദികന്‍ രക്ഷപ്പെട്ടെന്നാണ് പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button