KeralaLatest NewsNews

ഇന്ത്യയുടെ പ്രതീക്ഷ ഇടതുപക്ഷത്തിൽ; പിണറായി വിജയന്‍

കൊച്ചി: ഇടതുപക്ഷത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം വര്‍ഗീതയ്ക്കെതിരായ ചെറുത്തുനില്‍പ്പിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശപോരാട്ടത്തിലും ഉറ്റുനോക്കുന്നത് ഇടതുപക്ഷത്തെയാണ്. മാത്രമല്ല ഇടതുപക്ഷത്തിന് ഭരണസംവിധാനത്തിന്റെ കഴിവുകേടും കപടവാദമുഖങ്ങളുടെ പൊള്ളത്തരവും തുറന്നുകാട്ടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇടതുപക്ഷമാണ് ജനങ്ങളുടെ അവകാശങ്ങള്‍ കവരുന്നയിടങ്ങളിലെല്ലാം അതിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ നിന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാരുകള്‍ ക്ഷേമമേഖലകളില്‍നിന്ന് പിന്‍വാങ്ങുമ്പോള്‍ കേരളത്തില്‍ കൃഷി, ഇടതുപക്ഷ സര്‍ക്കാര്‍ വിദ്യാഭ്യാസം, ആരോഗ്യം, പാര്‍പ്പിടം തുടങ്ങിയ മേഖലകളിലെല്ലാം കൂടുതല്‍ തുക ചെലവിടുകയാണ്. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്ന കാലത്ത് ഇത്തരം സ്ഥാപനങ്ങളില്‍നിന്ന് സംസ്ഥാനം ലാഭമുണ്ടാക്കുന്നു. കേരളത്തിലും ത്രിപുരയിലും സംഘര്‍ഷം ഉണ്ടാക്കാന്‍ നിരന്തര ശ്രമം നടത്തിയിട്ടും വര്‍ഗീയശക്തികള്‍ക്ക് വിജയിക്കാനായില്ല. സംഘടിത ഇടതുപക്ഷത്തിന്റെ സാന്നിധ്യവും അത് സൃഷ്ടിച്ച പുരോഗമനപരവും മതനിരപേക്ഷവുമായ ചിന്താഗതിയുമാണ് ഇതിനു കാരണമെന്ന് പിണറായി പറഞ്ഞു.

പൊതുവായ ചരിത്രവും പൈതൃകവും ദക്ഷിണേഷ്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ട്. ഈ പാര്‍ട്ടികളെല്ലാം കൊളോണിയല്‍വിരുദ്ധ സമരത്തിന്റെ ഭാഗമായാണ് വളര്‍ന്നുവന്നത്. തൊഴിലാളിവര്‍ഗത്തിനും ദുര്‍ബലവിഭാഗങ്ങള്‍ക്കും ഒപ്പംനിന്ന് പോരാടി. രാജ്യങ്ങള്‍ സ്വതന്ത്രമായപ്പോള്‍ വര്‍ഗീയസംഘര്‍ഷങ്ങളുടെ അന്തരീക്ഷത്തില്‍ മതനിരപേക്ഷതയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ടികളാണെന്നും പിണറയി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button