Latest NewsnewsKeralaNews

കുഞ്ഞുകരങ്ങൾ പിണറായി വിജയന്റെ ശിൽപങ്ങളൊരുക്കുന്നു

കണ്ണൂര്‍: കുഞ്ഞു കലാകാരന്മാരുടെ കൈകൾകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ശില്‍പ്പങ്ങള്‍ ഒരുങ്ങുന്നു. ചെറുവത്തുരിനടുത്ത ചെമ്പ്രകാനത്ത് കേരള സാംസ്കാരിക ചക്രവാളം സ്കൂള്‍ ഓഫ് ആര്‍ട്ടിലെ വിദ്യര്‍ത്ഥികളാണ് മുഖ്യമന്ത്രിയുടെ 57 ശില്‍പ്പങ്ങളൊരുക്കുന്നത്.

മുഖ്യമന്ത്രിയുടെ പല ഭാവങ്ങളാണ് കുട്ടികളുടെ കൈകൾ കൊണ്ട് പുനർ സൃഷ്ടിക്കുന്നത്. മുദ്രാവാക്യം വിളിക്കുന്ന ശില്‍പ്പങ്ങള്‍ മുതല്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വരെയുണ്ട് ശിൽപങ്ങളിൽ .

രണ്ടടി വലുപ്പത്തിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. അടുത്ത തവണ പിണറായി കണ്ണൂരിലെത്തുമ്പോൾ ശില്പങ്ങളുടെ പ്രദര്‍ശനമൊരുക്കാനാണ് പരിപാടി.ഇഎംഎസ്, എകെജി,ഇ കെ നായനാര്‍ എന്നീ നേതാക്കളുടെ ഓരോ ശില്‍പ്പവും ഒരുക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button