കോട്ടയം: അച്ഛന്റെ പാത പിന്തുടർന്ന് മകനും. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പൂഞ്ഞാർ എംഎല്‍എ പി.സി ജോര്‍ജിന്റെ മകനായ ഷോണ്‍ ജോര്‍ജും ചുവട് വയ്ക്കുന്നു. പൂഞ്ഞാര്‍ കേന്ദ്രമായുള്ള മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ സഹകരണ ബാങ്കിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിലാണ് ഷോണ്‍ ജോര്‍ജ് മത്സരിക്കുന്നത്. ഇതിനുള്ള നാമനിര്‍ദേശ പത്രിക സമർപ്പിച്ചു. ഷോണ്‍ ജോര്‍ജ് ജനറല്‍ സീറ്റിലാണ് മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ സഹകരണ ബാങ്കിലേയ്ക്ക് പോരാട്ടത്തിനു ഇറങ്ങുന്നത്.
നിലവിലുള്ള ബാങ്ക് ഭരണസമിതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫായി മത്സരിച്ച് വിജയിച്ചവരാണ്. ഇപ്പാേൾ യുഡിഎഫും ജനപക്ഷവും തമ്മിലാണ് മത്സരം. ജനപക്ഷം പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ് കുര്യന് കളപ്പുരയ്ക്കല്പറമ്പിലാണ് ഇപ്പോഴത്തെ ബാങ്ക് ചെയര്മാൻ. മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ സഹകരണ ബാങ്കിൽ 15 അംഗ ഭരണസമിതിയാനുള്ളത്. രണ്ടു പേർ ഇതിനകം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനപക്ഷ പാനലില്‍ നിന്ന് കെ.എഫ്.കുര്യന് കളപ്പുരയ്ക്കല്‍ പറമ്പിലും പട്ടികജാതി വിഭാഗത്തില്‍ എം.ജെ. ജോസഫുമാണിത്.
എല്‍ഡിഎഫും ബിജെപിയും മത്സരിക്കുന്നില്ല. ഒക്ടോബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ്. യുവ ജനപക്ഷം സംസ്ഥാന കണ്‍വീനറാണ് ഷോണ്‍ ജോര്‍ജ്.
Post Your Comments