KeralaLatest NewsnewsNews

മതപരിവര്‍ത്തനം; എൻഐഎ കേരളത്തിൽ പ്രത്യേക ക്യാമ്പ് ആരംഭിക്കുന്നു

കൊച്ചി: കേരളത്തിൽ തുടരെ നടക്കുന്ന ദുരൂഹ മതപരിവര്‍ത്തന കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക ക്യാമ്പ് ആരംഭിക്കുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഓഫീസില്‍ ഭീകരവാദ റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള കേസുകള്‍ അന്വേഷിക്കും.
 
തെളിവ് ശേഖരിക്കലും ചോദ്യം ചെയ്യലുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി ഇവിടെയാണ് കേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ദുരൂഹ മതപരിവര്‍ത്തനങ്ങളും ഭീകരവാദ റിക്രൂട്ടിംഗും നടന്ന കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ കേസുകള്‍ കൂടി അന്വേഷണ പരിധിയില്‍ കൊണ്ടു വരുമെന്നാണ് സൂചന.
 
അടുത്തിടെ ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ പെണ്‍കുട്ടികളുടെ മൊഴി ശേഖരിക്കാനുള്ള ശ്രമങ്ങളും അന്വേഷണ ഏജന്‍സി ആരംഭിച്ചു കഴിഞ്ഞു. വിദ്വേഷപരമായ പരാമർശങ്ങൾ തുടർച്ചയായി ഉന്നയിക്കുന്ന ചില വ്യക്തികളെയും സംഘടനകളെയും എൻഐഎ നിരീക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button