Latest NewsKeralaNews

മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള മെഡിസിനല്‍ ഡ്രഗ്‌സ് വിദ്യാര്‍ത്ഥികളിലേക്ക്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം കൂടുന്നതായി റിപ്പോര്‍ട്ട്. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള ഡ്രഗ്‌സാണ് വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്. പെരുന്തല്‍മണ്ണയിലും പരിസര പ്രദേശങ്ങളിലുമാണ് ഇത് വ്യാപകമാകുന്നത്.

വിദ്യാര്‍ത്ഥികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി ലഹരി ഉപയോഗ വസ്തുക്കള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് മാതാപിതാക്കള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. എറ്റവും കൂടുതല്‍ കഞ്ചാവ് പിടിച്ച് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ മലപ്പുറം ജില്ലയില്‍ കുട്ടികളില്‍ വ്യാപകമായി കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

എഎസ്പി സുജിത് ദാസിന്റെ നേതൃത്ത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌കോഡിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. സ്‌ക്കൂള്‍, കോളേജ്, ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി ന്യുജെന്‍ ലഹരി ഉപയോഗ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഒസിബി ഫില്‍റ്റര്‍ പേപ്പര്‍, ഐ ബോറിക്ക് ഐ ഡ്രോപ്‌സ്, ബുര്‍ക്കാസ് ഇതൊക്കെയാണ് പുതിയ രീതികള്‍.

കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ നിരവധി വിദ്യാര്‍ത്ഥികളെ കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ സ്‌കോഡ് പിടികൂടിയിട്ടുണ്ട്. കൂട്ടികള്‍ പല സ്ഥലങ്ങളിലുമിരുന്ന് കൂട്ടുകൂടി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നുള്ള വിവരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button