കോന്നി•പത്തനംതിട്ട ജില്ലയില്‍ സി.പി.ഐയില്‍ കൂട്ടരാജി. കോന്നി താഴം ലോക്കൽകമ്മിറ്റി ലോക്കൽകമ്മിറ്റി സെക്രട്ടറിയുൾപ്പെടെ 80 പേരാണ് സി.പി.ഐയില്‍ നിന്നും രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നത്. സി.പി.ഐ കോന്നിതാഴം ലോക്കൽകമ്മിറ്റി സെക്രട്ടറി ആർ.ഗോവിന്ദ്, ചെങ്ങറ സർവീസ് സഹകരണസംഘം വൈസ് പ്രസിഡന്റ് ബിനോജ് ചെങ്ങറ, എൽ.സി. അംഗങ്ങളായ ബിനു.പി. ജോർജ്, പി.വി കുട്ടൻ എന്നിവരും സി.പി.എമ്മിൽ ചേർന്നവരുടെ പട്ടികയിൽ ഉൾപ്പെടുന്നു. പാര്‍ട്ടിയിലെ വിഭാഗീയതയാണ് കൂട്ടരാജിയിലേക്ക് നയിച്ചത്.
രാജിവച്ച് എത്തിയവരെ സി.പി.എം സ്വാഗതം ചെയ്തു. സി.പി.ഐ വിട്ടുവരുന്നവരെ പൊതുസമ്മേളനം ഒരുക്കി സി.പി.എം സ്വീകരിക്കും. മുൻ എം.പി ചെങ്ങറ സുരേന്ദ്രനും സി.പി.ഐയിൽ അതൃപ്തനാണ്. ഇദ്ദേഹത്തെയും പാര്‍ട്ടിയില്‍ എത്തിക്കാന്‍ സി.പി.എം ശ്രമം നടത്തി വരികയാണ്.
Post Your Comments