കഴിഞ്ഞദിവസം അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ത്ഥിയെ മോചിപ്പിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അഭിഷേക് സേവ്യറെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് മോചിപ്പിച്ചത്. ഡല്‍ഹിയിലാണ് സംഭവം.
മോചന ദ്രവ്യമായി ആവശ്യപ്പെട്ട 75 രക്ഷം രൂപ നല്‍കാമെന്ന ധാരണയിലാണ് വിദ്യാര്‍ത്ഥിയെ അവര്‍ മോചിപ്പിച്ചത്. അഭിഷേകിനെ മോചിപ്പിച്ച പോലീസ് ഗുണ്ടാസംഘത്തിലുണ്ടായിരുന്ന രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്. പത്തനംതിട്ട സ്വദേശിയാണ് അഭിഷേക്. ബഹദൂര്‍ഗഡിന് സമീപത്തെ വിശാലമായ ചോളപ്പാടത്ത് ഒളിവില്‍ കഴിയുകയായിരുന്നു സംഘം.
ഇവിടേക്ക് പോലീസ് നിയോഗിച്ച ആള്‍ പണമടങ്ങിയ ബാഗുമായി സമീപിച്ചു. ഇതിനിടെ ഒളിത്താവളത്തിലേക്ക് നുഴഞ്ഞുകയറിയ പോലീസ് ഏറ്റുമുട്ടലിലൂടെ സംഘത്തെ കീഴ്‌പ്പെടുത്തുകയായിരുന്നു. എന്നാല്‍ പോലീസ് വളഞ്ഞെന്ന് മനസിലാക്കിയതോടെ പണവുമായി സമീപിച്ചയാള്‍ക്കെതിരേ സംഘം വെടിയുതിര്‍ത്തു. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ഡല്‍ഹിയുള്ള മാതാപിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനിടെ അഭിഷേകിന്റെ മോചനത്തിനായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്നിവരും കേന്ദ്ര ആഭ്യന്തമന്ത്രാലത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
Post Your Comments