Latest NewsNewsInternational

ഇന്ത്യ ഭീകരവാദത്തിന്റെ മാതാവാണെന്ന് പാകിസ്ഥാന്‍

യുണൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മറുപടി നല്‍കി പാകിസ്ഥാന്‍. ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്നും രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യ ഭീകരവാദങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നുണ്ടെന്നും വേട്ടക്കാരന്‍റെ മനോഭാവമാണ് ഇന്ത്യക്കുള്ളതെന്നും യു.എന്നിലെ പാകിസ്ഥാന്‍ അംബാസിഡര്‍ മലീഹ ലോദി ആരോപിച്ചു.

പാക്കിസ്ഥാൻ ഭീകരരെ കയറ്റി അയക്കുന്ന രാജ്യമാണെന്നും ഇന്ത്യ ഗവേഷകരെയും ഡോക്ടർമാരെയും എഞ്ചിനീയർമാരെയും സൃഷ്ടിക്കുമ്പോൾ പാക്കിസ്ഥാൻ ജിഹാദികളെയും ഭീകരവാദികളെയും സൃഷ്ടിക്കുകയാണെന്നും സുഷമ സ്വരാജ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് മലീഹയുടെ വിമർശനം.

കഴിഞ്ഞ ദിവസം ഇന്ത്യയുടെ വിദേശകാര്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പ്രധാനവിഷയമായ കാശ്മീരിനെ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നെന്നും മലീഹ പറഞ്ഞു. അന്താരാഷ്ട്ര സമുഹം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിക്കമെന്നും മലീഹ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കവെയാണ് സുഷമ സ്വരാജ് പാക്കിസ്ഥാൻ ഭീകരരെ കയറ്റി അയക്കുന്ന രാജ്യമാണെന്ന് പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button