ദോഹ: അറബ് നാടിന്റെ സത്യവും സമാധാനവും ലോകത്തിനു മുമ്ബില്‍ ഉയര്‍ത്തിക്കാട്ടാനുള്ള അവസരമാണ് 2022ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റെന്ന് വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സംഘടിപ്പിച്ച സുസ്ഥിര വികസനത്തിനായി കായിക രൂപവത്കരണം എന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.
ലോകകപ്പിനായുള്ള ഒരുക്കങ്ങള്‍ അവിടെ പൂര്‍ത്തിയായി വരികെയാണ്. ഈ ഒരു അവസരം നല്ല രീതിയില്‍ പ്രയോജനപ്പെടുത്താനാണ് രാജ്യത്തിന്റെ ശ്രമം. ദേശീയ പരമായ വികസനം, ഖത്തറിന്റെയും മധ്യപൂര്‍വ മേഖലയുടെയും ഏഷ്യയുടെയും ലോകത്തിന്റെയും ശാശ്വതപൈതൃകം സൃഷ്ടിക്കുക എന്നിവയാണ് 2022 ലോകകപ്പ് ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
Post Your Comments