Latest NewsNewsGulf

സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി ദുബായ് കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു

ദുബായ്: സര്‍ക്കാര്‍ സേവനങ്ങളെല്ലാം ഓണ്‍ലൈനാക്കി സ്മാര്‍ട്ടാകാനൊരുങ്ങി ദുബായ്. എ ഡേ വിത്തൗട്ട് സര്‍വീസ് സെന്റേഴ്‌സ് എന്ന പദ്ധതിയിലൂടെയാണ് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. പദ്ധതിയ്ക്ക് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയിട്ടുണ്ട്.

ദുബായിയെ ലോകോത്തര സ്മാര്‍ട്ട് നഗരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചിരിയ്ക്കുന്നത്. ഒക്ടോബര്‍ 26നായിരിയ്ക്കും എ ഡേ വിത്തൗട്ട് സര്‍വീസ് സെന്റേഴ്‌സ് ആചരിയ്ക്കുക. ഒക്ടോബര്‍ 26-ന് പതിവുപോലെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും സേവനം ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും. എല്ലാ വര്‍ഷവും എ ഡേ വിത്തൗട്ട് സര്‍വീസ് സെന്റേഴ്‌സ് ആചരിക്കാനും പദ്ധതിയുണ്ട്. പദ്ധതിയെ കുറിച്ച് ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ ബോധവല്‍കരണ പരിപാടികള്‍ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button