Latest NewsIndiaInternational

ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഇന്ത്യ ഇടപെട്ടതിനാൽ പരാജയപ്പെട്ടു ; സുപ്രധാന വിവരങ്ങൾ പുറത്ത് വിട്ട് ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയെ വധിക്കാനുള്ള നീക്കം ഇന്ത്യ ഇടപെട്ടതിനാൽ പൊളിഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഷെയ്ഖ് ഹസീനയെ വധിക്കാനുള്ള ജമാഅത്തുല്‍ മുജാഹിദീന്റെ (ജെ.എം.ബി.) നീക്കമാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ ഇടപെടൽ മൂലം പൊളിഞ്ഞത്. നാലാഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വിവരങ്ങൾ ബംഗ്ലാദേശ് ഭീകര വിരുദ്ധ സേന ഇന്നലെയാണ് പുറത്തു വിട്ടത്.

ആക്രമണനീക്കം അറിയാന്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളാണു സഹായിച്ചതെന്നും സിഖ് ഭീകരര്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്താന്‍ തെരഞ്ഞെടുത്ത രീതിയാണു ഭീകരര്‍ മാതൃകയാക്കിയതെന്നും ബംഗ്ലാദേശ് അറിയിച്ചു. 2009ല്‍ പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11-ാമത്തെ വധശ്രമമാണു പരാജയപ്പെടുത്തിയത്.

ഓഗസ്റ്റ് 24നു പതിവ് സായാഹ്ന സവാരിക്കായി ഓഫിസില്‍നിന്നു പുറത്തിറങ്ങുന്ന ഹസീനയെ വധിക്കാനായിരുന്നു ഭീകരർ പദ്ധതിയിട്ടിരിന്നത്. ഇതിനായി ഷെയ്ഖ് ഹസീനയുടെ ചുമതലയുള്ള സ്‌പെഷല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ ഏഴ് ഉദ്യോഗസ്ഥരെ സ്വാധീനിനിക്കാൻ ഭീകരര്‍ ശ്രമിച്ചു . ആക്രമണത്തിനു മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന മേഖലയില്‍ തുടര്‍ സ്‌ഫോടനങ്ങള്‍ നടത്തും. ശേഷം സുരക്ഷാ ഉദ്യോഗസ്ഥർ സ്ഫോടന സ്ഥലത്തേക്ക് നീങ്ങുമ്പോൾ അംഗരക്ഷകര്‍ അവരെ വധിക്കുന്ന രീതിയിയിലായിരുന്നു പദ്ധതി.

ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്ന് വധശ്രമവുമായി ബന്ധപ്പെട്ട് ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ബംഗ്ലാദേശിനു ലഭിച്ചതോടെയാണ് വധ ശ്രമം പൊളിഞ്ഞത്. തുടര്‍ന്നു ഹസീനയ്ക്കു പ്രത്യേക സുരക്ഷ ഒരുക്കുകയും സംഭവത്തില്‍ ഉള്‍പ്പെട്ട അംഗരക്ഷകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ രക്ഷപ്പെടാതിരിക്കാനാണു വാര്‍ത്ത പുറത്തുവിടാന്‍ വൈകിയതെന്നാണ് വിവരം.

ജെ.എം.ബി. ബംഗ്ലാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരോധിത ഭീകരസംഘടനയാണ്. ബംഗ്ലാദേശിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ചു പകരം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണം കൊണ്ടുവരാന്‍ പ്രതിജ്ഞ ചെയ്തിട്ടുള്ള സംഘടന കൂടിയാണ് ജെ.എം.ബി. പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശിലെ ഒരു പ്രമുഖ പ്രതിപക്ഷ നേതാവ് ലണ്ടനില്‍വച്ച് ഐ.എസ്.ഐ. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button